ചെറുകിട – ഇടത്തരം പ്രവാസി നിക്ഷേപകരെ സർക്കാർ പ്രോത്സാഹിപ്പിക്കണം – റജി ചെറിയാൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഫുജൈറ : വൻകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ചെറുകിട ഇടത്തരം പ്രവാസി നിക്ഷേപകരെയും പരിഗണിക്കണമെന്ന് കുട്ടനാട് എം.എൽ.എ.യും പ്രവാസി വ്യവസായിയുമായ റജി ചെറിയാൻ അഭിപ്രായപ്പെട്ടു. ഇൻകാസ് ഫുജൈറ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുവപ്പു നാടയിൽ കുടുങ്ങി മുടങ്ങിപ്പോയ ആയിരക്കണക്കിന് സംരംഭങ്ങൾ നിരാശ സ്മാരകങ്ങളായി കേരളത്തിലുണ്ട്. ജീവൻ നഷ്ടപ്പെടുത്തേണ്ടിവന്ന ധാരാളം പ്രവാസികളുണ്ട്. നിന്നുപോയ സംരംഭങ്ങളെ പുനർജീവിപ്പിക്കണം. വ്യവസ്ഥകളിൽ ഇളവു വരുത്തണം. ഏകജാലക സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇൻകാസ് യു.എ.ഇ. സീനിയർ ജനറൽസെക്രട്ടറി കെ.സി. അബൂബക്കർ യോഗം ഉദ്ഘാടനംചെയ്തു. വർക്കിങ് പ്രസിഡന്റ് നാസർ പറമ്പിൽ അധ്യക്ഷനായി. ഇൻകാസ് കേന്ദ്ര സെക്രട്ടറി ബിജോയ് ഇഞ്ചിപറമ്പിൽ, അഡ്വ. നസറുദീൻ, മുരളീധരൻ, സഞ്ജീവ് മേനോൻ, എൻ.എം. അബ്ദുൾ സമദ്, അനന്തകുട്ടൻ പിള്ള, സന്തോഷ് മത്തായി, ഷജിൽ വടക്കേകണ്ടി, ജിതേഷ് നമ്പ്റോൺ തുടങ്ങിയവർ സംസാരിച്ചു. പി.സി. ഹംസ സ്വാഗതവും മനുജോൺ നന്ദിയും പറഞ്ഞു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News