സൗദി അറേബ്യൻ ഭരണതലത്തിൽ വൻ അഴിച്ചുപണി

റിയാദ്: സൗദി അറേബ്യയിൽ ഭരണതലത്തിൽ നിർണായക അഴിച്ചുപണികൾ നടത്തി സൽമാൻ രാജാവിെൻറ പുതിയ ഉത്തരവുകൾ പുറത്തിറങ്ങി. ശനിയാഴ്ച വൈകീട്ടാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിക്കൊണ്ടും പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുമുള്ള നിരവധി രാജകീയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ചത്. വ്യവസായ-ധാതുവിഭവ മന്ത്രിയായിരുന്ന ബന്ദർ അൽ ഖുറൈഫിനെ ആ പദവിയിൽ നിന്ന് ഒഴിവാക്കിയതാണ് പുതിയ ഉത്തരവുകളിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. നിലവിലെ ഊർജ്ജ മന്ത്രിയായ അമീർ അബ്ദുൽ അസീസ് ബിൻ സൽമാന്, വ്യവസായ-ധാതുവിഭവ മന്ത്രാലയത്തിെൻറ അധിക ചുമതല കൂടി നൽകി. മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ബന്ദർ അൽഖുറൈഫിനെ സ്റ്റേറ്റ് മന്ത്രിയായും മന്ത്രിസഭാംഗമായും പുനർനിയമിച്ചു.

ഭരണതലത്തിലെ മാറ്റങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളിലും പ്രമുഖ നിയമനങ്ങൾ നടന്നിട്ടുണ്ട്. മുഹമ്മദ് ബിൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽമുത്‌ലഖിനെ മികച്ച റാങ്കോടെ രാജ്യത്തിെൻറ പുതിയ നീതിന്യായ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു. ഇഹ്‌സാൻ ബിൻ അബ്ബാസ് ബിൻ ഹംസ ബാഫഖീഹാണ് പുതിയ ജിദ്ദ ഗവർണറേറ്റ് മേയർ (സെക്രട്ടറി). മികച്ച റാങ്കോടെയാണ് അദ്ദേഹത്തിനും ഈ പദവി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *