42 പേർ കയറേണ്ട പ്രിയദർശിനിയിൽ നൂറിലേറെപ്പേർ കയറുന്നു, കൊടുംകാട്ടിൽ അപകട സാധ്യത

പത്തനംതിട്ട: ഗവിയിലേക്ക് കൂടുതൽ ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ഡിടിഒ കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകി. പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിക്ക് പോകുന്ന പ്രിയദർശിനി ബസ് ഇന്നലെയും വനത്തിനുള്ളിൽ കേടായിരുന്നു. വനംവകുപ്പിൻ്റെ വാഹനം എത്തിയാണ് യാത്രക്കാരെ വനത്തിന് പുറത്ത് എത്തിച്ചത്. 42 പേരെ ഉൾക്കൊള്ളാവുന്ന ബസിൽ പ്രിയദർശിനി സർവീസ് തുടങ്ങിയതോടെ നൂറിനടുത്ത് ആളുകൾ കയറും. ഇതോടെ ബസ് കേടാകുന്നത് പതിവാകുന്നതിനൊപ്പം വലിയ അപകടസാധ്യതയും വർധിച്ചു. ഇത് കണക്കിലെടുത്താണ് കൂടുതൽ സർവീസ് അനുവദിക്കണമെന്ന് ആവശ്യമുയർന്നത്. ബസ് സർവീസിന് വനംവകുപ്പിന്റെ ഉൾപ്പെടെ അനുമതി ആവശ്യമാണെന്നും ഫാസ്റ്റ് പാസഞ്ചർ കട്ട്ചെയ്സ് ബസ് അനുവദിക്കുന്നതാണ് ഗുണകരമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *