നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് നിയമസഹായ വേദി കോടതിയിൽ സമർപ്പിച്ചു. മിറ്റിഗേഷൻ റിപ്പോർട്ടിൽ ചെന്താമര പറഞ്ഞ കാര്യങ്ങൾ അതേപടി പകർത്തി വെക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷൻ നിയമസഹവേദിയുടെ കണ്ടെത്തലുകൾ റിപ്പോർട്ടിലില്ല.

പ്രതിയ്ക്ക് ചികിത്സ കൊടുക്കാത്തത് കൊണ്ടാണ് രണ്ടാം കൊലപാതകമെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് എങ്ങനെ അംഗീകരിക്കും? ജയിലിൽ ജോലി ചെയ്യുന്ന പണം ഇരകളായ സുധാകരൻ്റെ മക്കൾക്ക് നൽകാമെന്ന് പ്രതി ചെന്താമരയുടെ വാദം. ഇത് അംഗീകരിക്കാൻ ആകില്ല. ചെന്താമരയുടെ ഏക ദുഃഖം മകളും ഭാര്യയും വിട്ടു പോയത് മാത്രമെന്നും പ്രോസിക്യൂഷൻ വാദിച്ചു . അതെ സമയം പാപത്തെ വെറുക്കുക, പാപിയെ സ്‌നേഹിക്കുക എന്ന നയമാണ് പ്രതിയുടെ കാര്യത്തിൽ വേണ്ടത് എന്ന് പ്രതിഭാഗം. ഭാവിയിൽ പ്രതിക്ക് മാനസാന്തരം ഉണ്ടായി കൂടെന്നില്ല എന്നും പ്രതിഭാഗം വാദിച്ചു.

2025 ജനുവരി 27നാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടർബോൾട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ 29നു രാത്രി പിടികൂടി. 2025 ഒക്ടോബർ 18നു സജിത വധക്കേസിൽ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *