പാലക്കാട്: സംസ്ഥാനത്ത് കുത്തനെ ഉയർന്ന് ഇഞ്ചി വില. രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 80 രൂപയിലധികമാണ് വർധിച്ചത്. കനത്ത മഴയിൽ കൃഷി നശിച്ചതും പൈറിക്കുലേറിയ ഫംഗസ് ബാധ വ്യാപകമായതിനാൽ വിളവെടുപ്പ് നേരത്തെയായതുമാണ് വില വർധനവിനിടയാക്കിയത്. ഈ നിലയിലാണ് ഇഞ്ചി വില ഉയരുന്നത്, ചില ദിവസങ്ങളിൽ 280 രൂപ വരെ ഉയർന്നിട്ടുണ്ട്.
സാധാരണയായി വിളവിറക്കി എട്ട് മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ പൈറിക്കുലേറിയ ഫംഗസ് ബാധ പടർന്നതോടെ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു. ഇതോടൊപ്പം കനത്ത മഴയിൽ വ്യാപക കൃഷി നാശം വന്നതും ഇഞ്ചി വില ഉയരാനിടയാക്കിയെന്നാണ് കർഷകർ പറയുന്നത്.
