സംസ്ഥാനത്ത് കുതിച്ചുയർന്ന് അരിവില

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് അരിവില. മൂന്ന് മാസത്തിനിടെ 30 രൂപയാണ് വർധിച്ചത്. മട്ടയ്ക്കും ജയ അരിക്കും കൂടിയത് പത്ത് രൂപയാണ്. പൊന്നി അരിക്ക് 30 രൂപയും കൂടി. തമിഴ്നാട്ടിൽ നിന്നുള്ള അരികൾക്ക് (പൊന്നി, പച്ചരി) വില വർധിച്ചിട്ടുണ്ട്. വിളവെടുപ്പിലെ കുറവും വെള്ളത്തിന്റെ ലഭ്യതക്കുറവുമാണ് ഇതിന് കാരണം. കോല അരിയുടെ ചില്ലറ വില 105 രൂപയായി. കുറുവ, മട്ട അരികൾക്കും വില വർധിച്ചിട്ടുണ്ടെങ്കിലും അത് നേരിയ തോതിലാണ്. ഇവയ്ക്ക് മൂന്ന് മുതൽ എട്ട് രൂപ വരെയാണ് വർധനവ് ഉണ്ടായത്. […]

സംസ്ഥാനത്ത് നിത്യോപയോ​ഗ സാധനങ്ങളുടെ വില കൂടുന്നു

തിരുവനന്തപുരം: സാധാരണക്കാരന് തിരിച്ചടി നൽകി സംസ്ഥാനത്ത് അരി, പലവ്യഞ്ജനം പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. പൊന്നി അരിക്ക് മൊത്ത വിപണിയിൽ ഒരു മാസത്തിനിടെ 10 രൂപ കൂടി 53 രൂപയായി. ചില്ലറവില്പനയിൽ 8 മുതൽ10 രൂപ വരെ കൂടുതൽ നൽകേണ്ടി വരുന്നു. കടല, ഉഴുന്ന്, വൻപയർ, പഞ്ചസാര എന്നിവയ്ക്കും വില കൂടുകയാണ്. പശ്ചിമേഷ്യൻ സംഘർഷം വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾക്ക് പുറമേയാണ് മലയാളിയുടെ നിത്യജീവിതത്തിന് തിരിച്ചടിയായി അരി, പലവ്യഞ്ജനം പോലുള്ള അത്യാവശ്യ സാധനങ്ങൾക്ക്‌ വില വർധനയുണ്ടാകുന്നത്. […]

ക്യാൻസർ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ക്യാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. 543 ബ്രാൻഡുകളുടെ മരുന്നുകളുടെ വില കുറയും. നവംബർ 9 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ക്യാൻസര്‍ പ്രതിരോധ മരുന്നുകളുടെ പുതുക്കിയ വില നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റി പുറത്തുവിട്ടു. ഷെഡ്യൂൾ ചെയ്യാത്ത ക്യാൻസർ പ്രതിരോധ മരുന്നുകളുടെ പുതുക്കിയ വില നിർമാതാക്കൾ റിപ്പോർട്ട് ചെയ്യുന്ന മുറയ്ക്ക് വിലവിവരപ്പട്ടിക തുടർച്ചയായി പുതുക്കുമെന്ന് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് വ്യക്തമാക്കി. ഹോർമോൺ സെൻസിറ്റീവ് സ്തനാർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അനാസ്ട്രോസോൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയിലാണ് വൻ […]

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 480 രൂപയുടെ കുറവോടെ 1,09,680 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 13,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം സ്വർണ വിലയിൽ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. രാവിലെ 1,09,280 രൂപ എന്ന ഒക്ടോബർ മാസത്തിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയെങ്കിലും ഉച്ചയ്ക്ക് ശേഷം പവന് 880 രൂപയുടെ മുന്നേറ്റത്തോടെ 1,10,160 എന്ന നില തൊട്ടു. അതിനു പിന്നാലെയാണ് ഇന്നത്തെ […]

പച്ചക്കറിവില കുതിച്ചുയരുന്നു; ബീൻസിനും പയറിനും കിലോയ്ക്ക് 100 രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിവില കുതിച്ചുയരുന്നു. സാധാരണക്കാർ നിത്യജീവിതത്തിൽ ഏറെ ആശ്രയിക്കുന്ന ബീൻസും പയറും ചെറിയ ഉള്ളിയും ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക് പൊള്ളുന്ന വിലയാണ് നിലവിലുള്ളത്. ബീൻസിനും പയറിനും വില കിലോയ്ക്ക് 100 രൂപ കടന്നു. ചെറിയ ഉള്ളി വില 100 ഉം വെളുത്തുള്ളിയുടെ വില 220 രൂപയായി ഉയർന്നു. ഒരുമാസത്തിനിടെ പലതവണ വില വർധിച്ചതോടെ പച്ചക്കറി വാങ്ങാൻപോലും കൂടുതൽ പണം ചെലവഴിക്കേണ്ട സ്ഥിതിയിലാണ് ഉപഭോക്താക്കൾ. ഉത്സവകാലമല്ലാതിരുന്നിട്ടും പച്ചക്കറികൾക്ക് വില ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കുന്നുണ്ട്. പച്ചക്കറികളുടെ […]

സംസ്ഥാനത്ത് മീനിന് തീവില; ഒരു കിലോ ചാളയ്ക്ക് 360 രൂപ

തോപ്പുംപടി: അറബിക്കടലിലും കേരളത്തിന്റെ കായലിലും മീൻ കുറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മീൻ ഉത്പാദിപ്പിക്കുന്ന കാലമാണിത്. സംസ്ഥാനത്തെ മത്സ്യ ഉത്പാദനത്തിന്റെ 40 ശതമാനവും നടക്കുന്നത് ജൂലായിൽ തുടങ്ങി സെപ്റ്റംബർ വരെയുള്ള കാലത്താണ്. ഈ സമയത്താണ് ഉപരിതല മത്സ്യങ്ങളായ ചാള, അയല, വറ്റ എന്നിവ കൂടുതലായി ലഭിക്കുന്നത്. പക്ഷേ, ഈ മത്സ്യങ്ങളുടെ ഉത്പാദനത്തിൽ വലിയ കുറവാണ് കാണുന്നത്. ആലപ്പുഴ, കോഴിക്കോട് പ്രദേശങ്ങളൊഴിച്ചാൽ മറ്റൊരിടത്തും കാര്യമായി മീൻ ലഭിച്ചിട്ടില്ല. ട്രോളിങ് നിരോധനം കഴിഞ്ഞ് വലിയ പ്രതീക്ഷകളോടെ ബോട്ടുകളുമായി കടലിൽ ഇറങ്ങിയവർക്കും […]

കുത്തനെ ഉയർന്ന് ഇഞ്ചി വില

പാലക്കാട്: സംസ്ഥാനത്ത് കുത്തനെ ഉയർന്ന് ഇഞ്ചി വില. രണ്ടാഴ്ചക്കിടെ കിലോയ്ക്ക് 80 രൂപയിലധികമാണ് വർധിച്ചത്. കനത്ത മഴയിൽ കൃഷി നശിച്ചതും പൈറിക്കുലേറിയ ഫംഗസ് ബാധ വ്യാപകമായതിനാൽ വിളവെടുപ്പ് നേരത്തെയായതുമാണ് വില വർധനവിനിടയാക്കിയത്. ഈ നിലയിലാണ് ഇഞ്ചി വില ഉയരുന്നത്, ചില ദിവസങ്ങളിൽ 280 രൂപ വരെ ഉയർന്നിട്ടുണ്ട്. സാധാരണയായി വിളവിറക്കി എട്ട് മാസമാകുമ്പോഴാണ് ഇഞ്ചി പൂർണ വളർച്ചയെത്തുന്നത്. എന്നാൽ ഇത്തവണ പൈറിക്കുലേറിയ ഫംഗസ് ബാധ പടർന്നതോടെ നേരത്തെ വിളവെടുപ്പ് നടത്തേണ്ടി വന്നു. ഇതോടൊപ്പം കനത്ത മഴയിൽ വ്യാപക […]

രാജ്യത്ത് ഇന്ധന വില ഉടൻ കുറയില്ലെന്ന് സൂചന

ന്യൂഡല്‍ഹി: പെട്രോൾ-ഡീസൽ വില വർധന രണ്ടാഴ്ചത്തേക്ക് പിൻവലിച്ചേക്കില്ലെന്ന് സൂചന. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് കേന്ദ്ര സർക്കാർ സ്ഥിതി വിലയിരുത്തും. അതിന് ശേഷമേ തീരുമാനം ഉണ്ടാകാൻ സാധ്യതയുള്ളൂ. ഉടനെ ഇന്ധന വില കുറയ്ക്കാനാവില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുദ്ധത്തെ തുടർന്ന് ലോക വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110- 120 ഡോളർ വരെ ഉയർന്നിരുന്നു. ഇപ്പോൾ വില 70 -73 ഡോളറിലേക്ക് താഴ്ന്നു. എന്നിട്ടും ഇന്ധന വില കുറയ്ക്കാൻ എണ്ണ കമ്പനികൾ […]

രാജ്യത്ത് ഇന്ധന വില ഉടൻ കുറയില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറയാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞെങ്കിലും ഇന്ധന വില ഉടന്‍ കുറയില്ലെന്നാണ് എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരം. പശ്ചിമേഷ്യന്‍ സംഘര്‍ഷകാലത്ത് എണ്ണക്കമ്പനികള്‍ നേരിട്ട നഷ്ടം നികത്തുന്നതിന്റെ ഭാഗമായി എണ്ണ വില കുറയ്ക്കില്ലെന്നാണ് വിവരം. ഇറാന്‍-യുഎസ് സമാധാന കരാറില്‍ അന്തിമ തീരുമാനം എടുക്കും വരെ വില കുറയാന്‍ സാധ്യത ഇല്ലെന്നാണ് റിപ്പോര്‍ട്ട്. വില കുറയ്ക്കാന്‍ തയ്യാറല്ലെന്ന കാര്യം എണ്ണക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഇതിനിടെ, പാചക വാതക വില നേരിയ രീതിയിലെങ്കിലും […]

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും; എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ആശങ്കകൾക്കൊടുവിൽ രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി. എണ്ണ ഇറക്കുമതി സാധാരണ നിലയിലെത്തിയെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ മേഖലകള്‍ക്കുള്‍പ്പടെ കൂടുതല്‍ ആശ്വാസമായി പുതിയ വിവരം പുറത്തുവരുന്നത്. നിയന്ത്രണം […]