തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പറഞ്ഞ വാക്ക് പാലിച്ചു. ഗംഗ ഇനി സ്വന്തം ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കും. ഇടുക്കി ജില്ലയിലെ ബൈസൺവാലി മുട്ടുകാട് അമ്പാട്ട് ഗംഗ ഋഷികേശിനാണ് സുരേഷ് ഗോപി ഉപജീവനത്തിനായി ഓട്ടോറിക്ഷ സമ്മാനിച്ചത്. മൂലമറ്റത്ത് അദ്ദേഹം പങ്കെടുത്ത കലുങ്ക് സൗഹൃദസംഗമത്തിൽ നൽകിയ വാക്കാണ് പാലിച്ചത്. അന്ന് ഗംഗ, 130 കിലോമീറ്റർ ഇരുചക്രവാഹനത്തിൽ ഒറ്റയ്ക്ക് സഞ്ചരിച്ചാണ് സംഗമത്തിനെത്തിയത്. ഉപജീവനത്തിന് മറ്റ് മാർഗങ്ങളില്ലാത്ത തന്റെ അവസ്ഥ സുരേഷ് ഗോപിയെ അറിയിച്ചു. ഒരു ഓട്ടോറിക്ഷ ലഭിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഓട്ടോറിക്ഷയുടെ താക്കോൽദാനം ബി.ജെ.പി. മധ്യമേഖല പ്രസിഡന്റ് എൻ.ഹരിയും ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീവിദ്യയും ചേർന്ന് നിർവഹിച്ചു. സുരേഷ് ഗോപിയെ വീഡിയോ കോൾ ചെയ്ത് ഗംഗ നന്ദി അറിയിക്കുകയും ചെയിതു.
സുരേഷ് ഗോപി വാക്കുപാലിച്ചു
