പൊതിച്ചോറിൽ നിലപാട് ഉറപ്പിച്ച് K.മുരളീധരൻ

തിരുവനന്തപുരം: ആശുപത്രിപരിസരത്ത് സംഘടനകൾ പൊതിച്ചോറ് നൽകുന്നതിനെതിരെ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഭൂമികൈയേറ്റക്കാരെ ഒഴിപ്പിച്ചതിന് അന്നം മുടക്കി എന്ന് വിളിച്ചു പ്രതിഷേധിച്ചിട്ട് കാര്യമില്ല. സംഘടനകളുടെ സ്വകാര്യ താല്പര്യങ്ങളാണ് പൊതിച്ചോറ് വിഷയവുമായി ബന്ധപ്പെട്ട് ഇത്ര വലിയ പ്രതിഷേധം ഉണ്ടാകാൻ കാരണമെന്നും കെ.മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയുടെ വിലക്ക് പൂർണമായി തള്ളി വിതരണവുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ചപ്പോൾ, ആശുപത്രിക്കുള്ളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്ന നിലപാട് മന്ത്രി ആവർത്തിച്ചു. കോളേജിന്റെ അകത്തു ബാനർ കെട്ടാൻ രാഷ്ട്രീയ സംഘടനകൾക്ക് അധികാരമില്ല. ഡി.വൈ.എഫ്.ഐക്കോ സേവാഭാരതിക്കോ സർക്കാരിന്റെ സ്വത്ത് സ്വകാര്യമായി കൈകാര്യം ചെയ്യാൻ അനുവാദമില്ല. കേരളത്തിൽ ഏതു സർക്കാർ ആശുപത്രിയിൽ വഴി തടസ്സം ഉണ്ടായാലും നടപടിയുണ്ടാകും എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *