‘വഖഫ് വിഷയത്തില്‍ വര്‍ഗീയത ഉപയോഗിച്ച് സര്‍ക്കാരിനെ താറടിക്കാന്‍ സിപിഎം ശ്രമിക്കുന്നു’; നൗഷാദലി എംഎല്‍എ

കോഴിക്കോട്: വഖഫ് വിഷയം സർക്കാരിനെ അപകീർത്തിപ്പെടുത്താനായി ഉപയോഗിക്കുന്നുവെന്ന് കെ.പി നൗഷാദലി എംഎൽഎ. ഇടതുപക്ഷം തെറ്റിധരിപ്പിക്കുകയാമെ്നും അംഗങ്ങളുടെ നിയമനത്തെ സിപിഎം അവസരമായി കണ്ടുവെന്നും എംഎൽഎ പറഞ്ഞു. അമുസ്‌ലിം അംഗങ്ങളെ നിയമിക്കാൻ സർക്കാർ സമ്മതിച്ചെന്ന് വ്യാജപ്രചരണം നടക്കുകയാണെന്നും ഹർജികൾ തള്ളിക്കളയണമെന്നായിരുന്നു സർക്കാർ നിലപാടെന്നും നൗഷാദലി പറഞ്ഞു. സെക്ഷൻ 14 അനുസരിക്കാമെന്ന് പറഞ്ഞതിനാൽ സുപ്രിംകോടതിയിലെ കേസ് ദുർബലപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് വിഷയം ഉപയോഗിച്ച് സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് സിപിഎം ശ്രമം. ഇതിനായി പലതരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ നിയമിക്കാൻ സർക്കാർ സമ്മതിച്ചിട്ടില്ല. അത്തരത്തിൽ പ്രചരിക്കുന്നവയൊക്കെയും വ്യാജ വാർത്തകളാണ് വിഷയത്തിൽ കോടതിയിൽ നൽകിയ ഹർജികൾ തള്ളിക്കളയണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. വഖഫ് നിയമത്തിലെ സെക്ഷൻ 14 പ്രകാരം ഷിയ, ബോറ,ആഗാഖാൻ, അതിദരിദ്ര മുസ്‌ലിം വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് ബോർഡിൽ പ്രാതിനിധ്യം നൽകേണ്ടതുണ്ട്. വഖഫ് ബോർഡിന്‍റെ പ്രവർത്തനം നിർത്തിവെക്കണെന്നുള്ള ആവശ്യങ്ങൾ നിയമപരമായി പരിശോധിക്കുമെന്നും സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടികൾ നിയമവിധേയമായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *