തിരുവനന്തപുരം: പ്ലസ് ടു സേ പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ജൂലൈ മൂന്നിന് പരീക്ഷകൾ പൂർത്തിയാക്കിയെങ്കിലും പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന തിയതി മൂന്ന് തവണ മാറ്റിവെച്ചിരുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് കോളജ് പ്രവേശന നടപടികൾ പുരോഗമിക്കവേ ഒരു ലക്ഷത്തോളം വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലായി. സെൻസസ് ഡ്യൂട്ടി മൂലം മൂല്യ നിർണയത്തിന് അധ്യാപകരെ ലഭിച്ചില്ല, സോഫ്റ്റ്വെയറിൽ നേരിട്ട സാങ്കേതിക പ്രശ്നവും ഫലം പ്രസിദ്ധീകരിക്കാൻ തടസമായി എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
Related Posts
നിതിൻ രാജിന്റെ മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ്…
ആര്‍ഷോയുടെ പിജി പ്രവേശനം ; സിന്‍ഡിക്കേറ്റിനെതിരെ നിയമനടപടിക്കൊരുങ്ങി മുന്‍ പ്രിന്‍സിപ്പല്‍
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പിഎം ആര്‍ഷോയ്ക്ക് അനര്‍ഹമായി പിജി പ്രവേശനം നല്കിയ പ്രിന്‍സിപ്പല്‍ താന്‍ അല്ലെന്ന് മഹാരാജാസ് കോളജ്…
മൂന്നാർ എൻജിനീയറിങ് കോളേജിൽ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇടുക്കി: മൂന്നാർ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണികേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽസ്…
