കൊച്ചി : മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന, ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”ൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. ചിത്രത്തിൻ്റെ ഫസ്റ്റ് ബെറ്റ് ജൂലൈ 28 ന് പുറത്ത് വരും എന്ന് അറിയിച്ചു കൊണ്ടുള്ള, ചിത്രത്തിലെ ഏറ്റവും പുതിയ പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ ജന്മദിനം പ്രമാണിച്ചാണ് ജൂലൈ 28 ന് ചിത്രത്തിൻ്റെ ആദ്യ വമ്പൻ കണ്ടന്റ് പുറത്ത് വിടുക. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ രചിച്ചത്.
ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖറിറെ ജന്മദിനത്തിൽ
