അബുദാബിയിൽ 10,000 കോടി ദിർഹത്തിന്റെ വാട്ടർഫ്രണ്ട് പദ്ധതിക്ക് തുടക്കം

ദുബായ് : സാദിയാത്ത് ഐലൻഡ് മാസ്റ്റർപ്ലാനിന്റെ അവസാന ഘട്ടമായി 64 ലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന 10,000 കോടി ദിർഹത്തിന്റെ ‘മാർസ അൽ സാദിയാത്ത്’ വാട്ടർഫ്രണ്ട് പദ്ധതി അബുദാബിയിൽ ഔദ്യോഗികമായി ആരംഭിച്ചു. അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. മുൻപ് ‘സാദിയാത്ത് മറീന ഡിസ്ട്രിക്റ്റ്’ എന്നറിയപ്പെട്ടിരുന്ന ഈ പദ്ധതി യു.എ.ഇ.യുടെ സമുദ്ര പാരമ്പര്യത്തെയും അബുദാബിയുടെ ഏറ്റവും വലിയ മറീനയെയും പ്രതിഫലിപ്പിക്കുന്നതിനാണ് ‘മാർസ അൽ സാദിയാത്ത്’ എന്ന് പുനർനാമകരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *