ന്യൂഡൽഹി : ഇന്ത്യയിൽ പ്രായപൂർത്തിയായ പത്തിൽ ഒമ്പതുപേരിലും കൊളസ്ട്രോൾ നില കൂടുതലെന്ന് പഠനം. ഇത് ഹൃദയാഘാത, പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്നും പഠനറിപ്പോർട്ട് പറയുന്നു. ഐസിഎംആർ നടത്തിയ പഠനത്തിലാണ് ഇന്ത്യയിലെ ഭൂരിഭാഗം മുതിർന്നവരുടെയും രക്തത്തിൽ കൊളസ്ട്രോളിന്റെയും കൊഴുപ്പിന്റെയും അളവു കൂടുതലാണെന്നു കണ്ടെത്തിയത്. ജേണൽ ഓഫ് ക്ലിനിക്കൽ ലിപിഡോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ICMR-INDIAB പഠനത്തിന്റെ ഭാഗമായി 23,665 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. തുടർന്നാണ് ഇന്ത്യയിലെ പ്രായപൂർത്തിയായവരിൽ 87.3 ശതമാനം പേർക്കും കൊളസ്ട്രോൾ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് നില കൂടിയ ഡിസ്ലിപിഡെമിയ എന്ന അവസ്ഥയുണ്ടെന്നു കണ്ടെത്തിയത്. നഗരപ്രദേശങ്ങളിൽ താമസിക്കുന്നവരിലും സ്ത്രീകളിലും ഇത് കൂടുതലാണെന്നും പഠനം പറയുന്നു. അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉള്ളവരിൽ ഡിസ്ലിപിഡെമിയ സാധാരണമായി കാണുന്നുവെന്നും പഠനത്തിൽ പറയുന്നു.
നിസ്സാരമാക്കിയാൽ ഹൃദയാഘാതവും പക്ഷാഘാതവും അരികെ; ശ്രദ്ധിക്കേണ്ടത്
