കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കാൻ നയരേഖ പുറത്തിറക്കി ഐസിഎംആർ.(Indian Council of Medical Research). നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനുമായി ചേർന്നാണ് നയരേഖ പുറത്തിറക്കിയത്. ആരോഗ്യകരമായ ഭക്ഷ്യപരിസ്ഥിതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണക്രമം മെച്ചപ്പെടുത്തുന്നതിനും ശുപാർശകൾ നൽകുന്നതാണിത്. കുട്ടികളിലെയും കൗമാരക്കാരിലെയും അമിതവണ്ണവും അതുമായി ബന്ധപ്പെട്ട ഡയബറ്റിസ്, രക്താതിമർദ്ദം തുടങ്ങിയ രോഗങ്ങളും വർധിച്ചുവരുന്നത് തടയുക എന്നതാണ് നയരേഖയുടെ ലക്ഷ്യം. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 2025-ൽ 5-19 വയസ്സുവരെ പ്രായമുള്ള ഏകദേശം 41 ദശലക്ഷം കുട്ടികൾ അമിതവണ്ണത്താൽ കഷ്ടപ്പെടുന്നവരാണ്. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ, 2030 ആകുമ്പോഴേക്കും ലോകത്തിലെ കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം ഇന്ത്യയിലായിരിക്കുമെന്നാണ് കരുതുന്നത്. ഇതുതടയിടുകയാണ് നയരേഖയുടെ ലക്ഷ്യം.
കുട്ടികളിലെ അമിതവണ്ണത്തിന്റെ 11 ശതമാനത്തിലധികം
