കേരളത്തിന് ആശങ്കയായി സമുദ്ര താപതരംഗം

കൊച്ചി: കേരള തീരത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ചൂടുകൂടുന്ന പ്രതിഭാസം കണ്ടെത്തി. കാലാവസ്ഥാവ്യതിയാനത്തെ തുടർന്നുള്ള സമുദ്രതാപതരംഗം ശക്തമാകുന്നുവെന്ന് ഭൗമശാസ്ത്രമന്ത്രാലയത്തിന്റെ കീഴിൽ സമുദ്രപഠനങ്ങൾ നടത്തുന്ന ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഇൻകൊയ്‌സ്) ഡയറക്ടർ ഡോ ടി. എം . ബാലകൃഷ്‌ണൻ നായർ പറഞ്ഞു.
ഉഷ്‌ണതരംഗങ്ങളെക്കുറിച്ച് പഠിക്കാനായി ഇൻകോയ്‌സ് വികസിപ്പിച്ചെടുത്ത മറൈൻ ഹേറ്റ് വേവ് അഡ്വൈസറി സർവീസസ് (മഹസ് ) ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നുണ്ട്. താപതരംഗം സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആവാസ വ്യവസ്ഥക്കും പ്രതിസന്ധി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രതാപതരംഗത്തിന്റെ തീവ്രത അനുസരിച്ച് ജാഗ്രതാ മുന്നറിയിപ്പുകൾ നൽകേണ്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും അറിയിച്ചു. കേരളതീരത്തിന് അകലെ ഉൾക്കടലിലാണ് താപതരംഗങ്ങൾ രൂപപ്പെടുന്നത്. അവ കേരളതീരത്തേക്ക് എത്തിമറയുന്നു. ഈ താപതരംഗങ്ങൾ കാലം പോകുംതോറും ശക്തിയോടെ ആവർത്തിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ആദ്യസമയങ്ങളിൽ ഈ താപവ്യതിയാനം വടക്കൻ മധ്യഭാഗ ഉൾക്കടൽ പ്രദേശങ്ങളിലായിരുന്നു. ഉഷ്‌ണതരംഗം തുടർന്നതോടെ ഇത് തെക്കു മധ്യ കേരളതീരത്തേക്ക് കൂടുതൽ വ്യാപിച്ചെന്നും ഡോ. ബാലകൃഷ്ണൻ നായർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *