ഡൽഹി : ആർത്തവസമയത്ത് ഗർഭപാത്രം ചുരുങ്ങുന്നതു കാരണം വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ചിലരിൽ വേദന അസഹ്യമായിരിക്കുമെങ്കിൽ ചിലരിൽ കാര്യമായ വേദനയില്ലാതെതന്നെ ആർത്തവം കടന്നുപോകാറുണ്ട്. കടുത്ത വേദനയുണ്ടെങ്കിൽ എൻഡോമെട്രിയോസിസ് പോലുള്ള പ്രശ്നങ്ങളാണോ എന്നു പരിശോധിക്കേണ്ടതും പ്രധാനമാണ്. കാലങ്ങളായി ആർത്തവവേദനയുടെ തീവ്രത എത്രത്തോളമാണെന്ന തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ഹൃദയാഘാതത്തോളം വരുമെന്ന തരത്തിലുള്ള ചർച്ചകളും ഉയർന്നിട്ടുണ്ട്. ഇപ്പോഴിതാ അനെസ്തീഷ്യോളജിയിലും ഇന്റർവെൻഷനൽ പെയിൻ മെഡിസിനിലും ഫിസിഷ്യനായ ഡോ.കുനാൽ സൂദ് ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ആർത്തവവേദന ഹൃദയാഘാത വേദനയ്ക്കു സമാനമാണെന്നു പറയുകയാണ് ഡോ.കുനാൽ സൂദ്. ആർത്തവ സമയത്തെ വയറുവേദന ഹൃദയാഘാതം ഉണ്ടാകുന്നതിന് തുല്യമായ വേദനയാണെന്ന് ലണ്ടൻ സർവകലാശാലയിലെ ഒരു പ്രൊഫസർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർത്തവ വേദന ഗർഭപാത്രത്തിന്റെ സങ്കോചം മൂലമാണ് ഉണ്ടാകുന്നത്, ഇത് പ്രൈമറി അഥവാ സെക്കൻഡറി ഡിസ്മെനോറിയ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
Related Posts
കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡികെ, ചാടിപ്പിടിച്ച് അനുയായികൾ
ബംഗളൂരു: കടിച്ച ആപ്പിൾ ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞു നൽകുന്ന കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ പ്രവൃത്തി സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.…
പെരുമ്പാവൂരിൽ വീട്ടിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം
കൊച്ചി: പെരുമ്പാവൂരിൽ യുവതിക്കു നേരെ ലൈംഗികാതിക്രമം. വീട്ടിൽ കവർച്ചക്കായി കയറിയ പ്രതി യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.…
വിജയത്തിന് പിന്നാലെ കെ മുരളീധരനെ കാണാനെത്തി കെ സുധാകരൻ
തിരുവനന്തപുരം: കെ.മുരളീധരനെ കാണാനെത്തി കെ.സുധാകരൻ. കൂടിക്കാഴ്ചയ്ക്ക് ഒരു കാരണവുമില്ലെന്നും മുഖ്യമന്ത്രി ആരെന്ന് പാർട്ടി ചർച്ച ചെയ്യും. ഹൈകമാൻഡാണ് തീരുമാനിക്കുന്നതെന്നും കെ.സുധാകരൻ…
