ചെങ്കടലിലെ ഹൂതി ആക്രമണത്തിൽ കടുത്ത പ്രതിഷേധവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് കുവൈത്ത്. സൗദി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എൻ.സി.സി മാസ എന്ന കപ്പലിന് നേർക്കുണ്ടായ ആക്രമണത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇതെന്നും, മേഖലയിലെ കപ്പൽ ഗതാഗത സുരക്ഷക്കും അന്താരാഷ്ട്ര വ്യാപാരത്തിനും ഇത് വലിയ ഭീഷണിയാണെന്നും കുവൈത്ത് ചൂണ്ടിക്കാട്ടി. കൂടാതെ രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും കുവൈത്ത് പൂർണ പിന്തുണയറിയിക്കുകയും ചെയ്തു. കപ്പൽ ഗതാഗത സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *