തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് എം.ഡി.എം.എ.യുമായി രണ്ട് പ്രതികൾ പിടിയിൽ. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐ.പി.എസ് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. കൊടുങ്ങല്ലൂര്‍ സ്വദേശി കുന്നത്ത് ചെത്തിപ്പാടത്ത് വീട്ടില്‍ അഫ്നാന് (26), കുന്നംകുളം മേത്തല സ്വദേശി വേണാട്ട് വീട്ടില്‍ ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്.
ബാഗ്ലൂരില്‍ നിന്നും ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയിരുന്നത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് ബസിറങ്ങിയ പ്രതികളെ പോലീസ് സംഘം വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 90 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരിമരുന്നാണിതെന്നാണ് പൊലീസ് പറയുന്നത്..
