യുഎഇ ബാങ്കുകളുടെ മൊത്തം ആസ്തികളിൽ വർധന തുടരുന്നതായി സെൻട്രൽബാങ്കിന്റെ റിപ്പോർട്ട്

ദുബൈ: യുഎഇ ബാങ്കുകളുടെ മൊത്തം ആസ്തികളിൽ വർധന തുടരുന്നതായി യുഎഇ സെൻട്രൽബാങ്കിന്റെ റിപ്പോർട്ട്. മേയ് മാസത്തെ കണക്കുകൾ പ്രകാരം മൊത്തം ആസ്തി 5.63 ട്രില്യൺ ദിർഹമായി ഉയർന്നു. ഏപ്രിൽ മാസം 5.57 ട്രില്യൺ ദിർഹമായിരുന്ന മൊത്തം ആസ്തിയാണ് ഒരുമാസത്തിനിടെ 1.1 ശതമാനം വളർച്ച രേഖപ്പെടുത്തി 5.63 ട്രില്യൺ ദിർഹത്തിലേക്ക് എത്തിയത്. ബാങ്കുകളുടെ മൊത്തം ക്രെഡിറ്റിൽ 12.3 ബില്യൺ ദിർഹമിന്റെ വർധനയുണ്ടായി. ഏപ്രിലിൽ 2.72 ട്രില്യൺ ഉണ്ടായിരുന്ന ക്രെഡിറ്റ് 0.5 ശതമാനം ഉയർന്ന് 2.73 ട്രില്യണായി. ആഭ്യന്തര ഇടപാടുകളിലാണ് ക്രെഡിറ്റിൽ നേട്ടമുണ്ടായതെന്ന് യു.എ.ഇ സെൻട്രൽബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര ഇടപാടിൽ 13.8 ബില്യൺ ദിർഹമിന്റെ വളർച്ചയുണ്ടായി. എന്നാൽ അന്താരാഷ്ട്ര ക്രെഡിറ്റിൽ 0.1 ശതമാനമത്തിന്റെ ഇടിവുണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *