റോഡപകടങ്ങൾ; ചൂടാറും മുമ്പ് കമ്മീഷനെത്തും അന്വേഷിച്ച് റിപ്പോർട്ടും നൽകും, നടപടി മാത്രമുണ്ടാകില്ല

മലപ്പുറം: റോഡപകടങ്ങളുണ്ടാകുമ്പോൾ അന്വേഷിക്കാൻ കമ്മിഷനുകളെ വെക്കും, അവർ റിപ്പോർട്ടുകളും നൽകും. എന്നാൽ ഒന്നും നടപ്പാക്കാറില്ല. 1994-ൽ ചേർത്തലയിൽ നടന്ന അപകടത്തെത്തുടർന്ന് തയ്യാറാക്കിയ അന്വേഷണറിപ്പോർട്ട് മുതൽ ഒന്നും നടപ്പാക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്ന് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി അംഗവും റോഡ് സുരക്ഷാ വിദഗ്ധനുമായ ഉപേന്ദ്ര നാരായൺ വ്യക്തമാക്കി. റിപ്പോർട്ടുകൾ നടപ്പാക്കിയാൽത്തന്നെ അപകടങ്ങൾ കുറയ്ക്കാനാകും. മലബാർ ജില്ലകളിലാണ് സ്വകാര്യബസ് അപകടങ്ങൾ കൂടുന്നത്. അമിതവേഗവും വേഗമത്സരവും മൊബൈൽഫോൺ ഉപയോഗവുമൊക്കെ അപകടങ്ങൾ കൂടുന്നതിന്റെ കാരണങ്ങളാണ്. വകുപ്പ്മന്ത്രി തൊട്ട് ആർ.ടി.ഒ. എൻഫോഴ്സ്മെന്റും മോട്ടോർ വാഹനവകുപ്പും ഹൈവേ പോലീസുമൊക്കെ കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കണം.

Leave a Reply

Your email address will not be published. Required fields are marked *