തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനായി ഹുബ്ബള്ളി – കോട്ടയം – ഹുബ്ബള്ളി റൂട്ടിൽ പ്രഖ്യാപിച്ച രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ റിസർവേഷൻ നാളെ (ജൂലൈ 30) ആരംഭിക്കും. ഹുബ്ബള്ളി – കോട്ടയം റൂട്ടിൽ ഓഗസ്റ്റ് 25, 29 തീയതികളിലും കോട്ടയം – ഹുബ്ബള്ളി റൂട്ടിൽ ഓഗസ്റ്റ് 26, 30 തീയതികളിലുമാണ് ട്രെയിനുകൾ സർവീസ് നടത്തുക. ജൂലൈ 30ന് രാവിലെ എട്ടുമണിമുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കും
തിരുവോണത്തലേന്ന്, ഓഗസ്റ്റ് 25 (ചൊവ്വ) വൈകുന്നേരം 6:30ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (07351) പിറ്റേദിവസം വൈകുന്നേരം 4:40ന് കോട്ടയത്ത് എത്തിച്ചേരും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. ഓഗസ്റ്റ് 26ന് രാത്രി 10:30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന കോട്ടയം – ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (07352) പിറ്റേദിവസം വൈകുന്നേരം എട്ടുമണിക്ക് ഹുബ്ബള്ളിയിൽ എത്തിച്ചേരും.
ഓഗസ്റ്റ് 29 (ശനി) നാണ് രണ്ടാമത്തെ ഹുബ്ബള്ളി – കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഓഗസ്റ്റ് 29ന് വൈകുന്നേരം 3:15ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെടുന്ന ഹുബ്ബള്ളി – കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (07353) പിറ്റേദിവസം വൈകുന്നേരം 4:15ന് കോട്ടയത്ത് എത്തിച്ചേരും. കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.ഓഗസ്റ്റ് 30ന് രാത്രി 10:30ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന കോട്ടയം – ഹുബ്ബള്ളി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (07354) പിറ്റേദിവസം രാത്രി 8:05ന് ഹുബ്ബള്ളിയിൽ എത്തിച്ചേരും.
