Tag: onam

ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി; ടിക്കറ്റ് വരുമാനം 10.8 കോടി

തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് നേട്ടവുമായി കെഎസ്ആർടിസി. ആഗസ്റ്റ് 31ന് ടിക്കറ്റ് വരുമാനത്തിൽ നിന്ന് 10.8 കോടി രൂപ നേടി. കഴിഞ്ഞ വർഷം ലഭിച്ച 10.2 കോടിയായിരുന്നു ഇതിന് മുൻപത്തെ ഓണക്കാല കലക്ഷൻ റെക്കോഡ്.ഓണം തിരക്ക് കണക്കിലെടുത്ത് 4461 സർവീസുകളാണ് ഇത്തവണ കെഎസ്ആർടിസി ഓപ്പറേറ്റ് ചെയ്തത്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാസംവിധാനങ്ങൾ ഒരുക്കുന്നതിനുമായി കെഎസ്ആർടിസി നിരവധി ദൂരദർശന സർവീസുകളും സ്പെഷ്യൽ സർവീസുകളും നടത്തിയിരുന്നു. ദൂരയാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവാണ് റെക്കോഡ് വരുമാനത്തിലേക്ക് എത്തിക്കാൻ പ്രധാന […]
Read more

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള ഫിനാൻഷ്യൽ കോർപ്പറേഷനാണ് രണ്ട് ലക്ഷം രൂപ അനുവദിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 16 സംരക്ഷണ കേന്ദ്രങ്ങളിലെ 250 കുട്ടികൾക്ക് ഓണസദ്യയും ഔട്ടിംഗും സിനിമ കാണാനുള്ള സൗകര്യവും ഏർപ്പെടുത്തും. അതേസമയം, ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ […]
Read more

ഓണം കെങ്കേമമാക്കാന്‍ ‘ഓട്ടപ്പാച്ചില്‍’; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം

ഓണം, ആഘോഷിക്കാത്ത മലയാളികള്‍ എവിടെയും ഉണ്ടാകില്ല. ഇത് കേവലം ഒരു ആഘോഷം എന്നതിലുപരി, കാര്‍ഷിക വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകമാണ് തിരുവോണം. തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് ഇന്ന് മലയാളികള്‍. പൂവും ഓണക്കോടിയും ഓണസദ്യ വിഭവങ്ങളുമെല്ലാമായി ഇന്ന് രാത്രി വൈകുംവരെ വിപണി സജീവമായിരിക്കും. എന്നാല്‍ ഉത്രാടം വെറും ഒരു ദിവസം മാത്രമല്ല. പൊന്നോണക്കാലത്ത് ഉത്രാടദിനത്തിന് ഏറ്റവും വിശേഷപ്പെട്ട സ്ഥാനം തന്നെയാണ് പൗരാണിക കാലം മുതല്‍ നല്‍കിയിട്ടുള്ളത്. ഉത്രാടം ദിനം മഹാബലി ചക്രവര്‍ത്തിയുടെ വരവിന്റെ തുടക്കമായി […]
Read more

ഓണാഘോഷത്തിന് വിദ്യാർത്ഥികൾ മുണ്ടും സാരിയും ധരിക്കരുത്; വിലക്കുമായി സ്കൂൾ അധികൃതർ

കോഴിക്കോട്: ഓണാഘോഷത്തിന് സാരിയും മുണ്ടും വിലക്കി കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍. അല്‍-ഫാറൂഖ് റസിഡന്‍ഷ്യല്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മുണ്ടും സാരിയും ഓണാഘോഷത്തിന് ഉപയോഗിക്കരുതെന്ന ഉത്തരവ് ഇറക്കിയത്. കേരള വേഷം ധരിച്ചത്തിയ വിദ്യാര്‍ത്ഥികളെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിക്കുകയും ചെയ്തില്ല. ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ഓണാഘോഷത്തിന് ഒരുങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ആഘോഷമാണ് സ്കൂള്‍ അധികൃതരുടെ ഉത്തരവിലൂടെ തടസ്സപ്പെട്ടത്. സാരിയും മുണ്ടുമെല്ലാം കുട്ടികള്‍ ഒരുക്കി. ഇതനുസരിച്ച് ഡ്രസ് കോഡും റെഡിയായിരുന്നു. സാരിയും മുണ്ടും വിലക്കി ഇന്ന് പുലര്‍ച്ചെ 1.38നാണ് […]
Read more

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത ഉറപ്പുവരുത്തുക, ഗുണനിലവാരം ഉയര്‍ത്തുക എന്നതിനായിരുന്നു പ്രഥമ പരിഗണന. ഓണക്കിറ്റുകൾ ഇന്നലെ ഉച്ചയോടെ എല്ലാ റേഷൻ കടകളിലും എത്തിച്ചു. ഞായറാഴ്ച പോലും റേഷൻ കട തുറന്നു കിറ്റ് വിതരണം നടത്തും. കിറ്റിന്റെ പേരിലുള്ള വിവാദം അടിസ്ഥാനരഹിതമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.ഇന്നത്തോടെ എല്ലാ റേഷന്‍ കടകളിലും കിറ്റി വിതരണം പൂര്‍ത്തിയാകും.സപ്ലൈകോയുടെ സാമ്പത്തിക പ്രതിസന്ധി മാറ്റാൻ സമയമെടുക്കും. സപ്ലൈകോയെ കടബാധ്യതയിലേക്ക് എത്തിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാർ. കഴിഞ്ഞ വർഷത്തേക്കാൾ […]
Read more

സപ്ലൈകോയുടെ ഓണകാല വിൽപന 207 കോടി രൂപ പിന്നിട്ടു

തിരുവനന്തപുരം: ഓണം അടുത്തെത്തിയതോടെ കേരളത്തിലെ സപ്ലൈകോ വിൽപനശാലകളിലും ഓണച്ചന്തകളിലും തിരക്കേറി. ഓഗസ്റ്റ് ഒന്നുമുതൽ 19ന് ഉച്ച വരെയുള്ള കണക്കുകൾ പ്രകാരം സപ്ലൈകോയുടെ ഓണകാല വിൽപന 207 കോടി രൂപ പിന്നിട്ടു. വെറും 19 ദിവസത്തിനിടെ സംസ്ഥാനത്തെ സപ്ലൈകോ വിൽപനശാലകളും വിവിധ ഓണച്ചന്തകളും സന്ദർശിച്ചത് ഏകദേശം 26 ലക്ഷം പേരാണ്. ഓണാഘോഷത്തിന് മുന്നോടിയായി അവശ്യസാധനങ്ങൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനായി നടത്തിയ വിപണി ഇടപെടലിന് ലഭിച്ച വലിയ സ്വീകാര്യതയാണ് കണക്കുകളിൽ പ്രതിഫലിക്കുന്നത്. 207 കോടി രൂപയുടെ മൊത്തം വിറ്റുവരവിൽ […]
Read more

വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇടപെടും: മന്ത്രി ടി. സിദ്ധിഖ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ് പറഞ്ഞു. ഓണവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും വിപണിയിൽ ഫലപ്രദമായി ഇടപെടുന്നതിനുമായി സംസ്ഥാന സർക്കാർ 20 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമഗ്ര പച്ചക്കറി, പുഷ്പ ഉത്പാദന യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ഓണത്തിനൊരുക്കാം, വിളവിന്റെ വിസ്മയം’ പച്ചക്കറി വിളവെടുപ്പ് സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷിമന്ത്രി. സംസ്ഥാനത്ത് പഴം, പച്ചക്കറി, […]
Read more

ഓണത്തിന് സർവീസുകൾ വർധിപ്പിക്കുമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: ഓണക്കാല അവധിയോടനുബന്ധിച്ച് അനുഭവപ്പെടുന്ന യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ ആവശ്യാനുസരണം ദീർഘദൂര ബസുകളും മറ്റ് അധിക സർവീസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ മൂന്ന് വരെയും പ്രതീക്ഷിക്കുന്ന തിരക്കിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ രണ്ട് വരെ ബെംഗളൂരു, ചെന്നൈ […]
Read more

സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പി. സി വിഷ്ണുനാഥ്

തിരുവനന്തപുരം: ഈ മാസം 24 മുതൽ 30 വരെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ 35 വേദികളിൽ 340 ഓളം ഇനങ്ങൾ അവതരിപ്പിക്കും. ട്രെഡ് ഫയർ 21 ന് മന്ത്രി മുരളീധരന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യും. വിശിഷ്ട അഥിതിയായി സമാപന ദിനത്തിൽ ഉപരാഷ്ട്രപതി പങ്കെടുക്കുമെന്നും മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. ശുചിത്വ മിഷൻ ഹരിത ഓണമായി ആചരിക്കുന്നു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ഓണം നിരീക്ഷിക്കും. ഓപ്പറേഷൻ തൂഫാൻ സ്കോഡും […]
Read more

ആകാശത്ത് വെച്ച് ഓണം ഉണ്ണാം; അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ഓണക്കാലത്ത് കേരളത്തിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വെച്ച് ഓണം ഉണ്ണാൻ അവസരം ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 15 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്ക് യാത്രയ്ക്ക് 18 മണിക്കൂർ മുൻപ് വരെ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഓണസദ്യ മുൻകൂർ ബുക്ക് ചെയ്യാം. ഇതിൻറെ ഉദ്ഘാടനം ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. എയർ ഇന്ത്യ ഗ്രൂപ്പ് മാർക്കറ്റിംഗ്, ഇ-കോമേഴ്സ്, ലോയൽറ്റി […]
Read more

Recent News