രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്ത് വിട്ട് സൗദി

റിയാദ്: ഈ വർഷം രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്ത് വിട്ട് സൗദി ധനകാര്യ മന്ത്രാലയം. ആകെ വരുമാനം 338 ബില്യൺ റിയാലും ചെലവ് 373 ബില്യൺ റിയാലുമാണ്. ഈ വർഷത്തെ രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ടാണ് പുറത്തുവിട്ടത്. 34 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മിയാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയത്. ആകെ വരുമാനം 338.8 ബില്യൺ റിയാലും, ആകെ ചെലവ് മുന്നൂറ്റി എഴുപത്തിമൂന്ന് ബില്യൺ റിയലുമാണ്. 34.28 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മിയാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയത്. വരുമാനം വർധിച്ചെങ്കിലും ചെലവ് കൂടുതലായതിനാലാണ് രണ്ടാം പാദത്തിലും ബജറ്റ് കമ്മി രേഖപ്പെടുത്തിയത്. എണ്ണ വരുമാനം 185.1 ബില്യൺ റിയാലായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എണ്ണ വരുമാനത്തിൽ 22 ശതമാനത്തിന്റേതാണ് വളർച്ച. എണ്ണ ഇതര വരുമാനം മൂന്ന് ശതമാനം വർധിച്ച് 153.7 ബില്യൺ റിയാലിലെത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാരിന്റെ വികസന പദ്ധതികൾക്കും മെഗാ പദ്ധതികൾക്കുമുള്ള ചെലവ് തുടരുന്നതിനിടെയാണ് രണ്ടാം പാദത്തിലും ബജറ്റ് കമ്മി രേഖപ്പെടുത്തിയത്. അതേസമയം, വിഷൻ 2030ന്റെ ഭാഗമായി എണ്ണ ഇതര വരുമാനം വർധിപ്പിക്കാനുള്ള സാമ്പത്തിക വൈവിധ്യവൽക്കരണ നടപടികൾ തുടർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *