കൊച്ചി : സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മധുരമീ ജീവിതത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. വർഷങ്ങൾക്കേ ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോൻ്റെ (സിദ്ദിഖ്) ജീവിതത്തിൽ സ്‌കൂൾ അധ്യാപിക മാധവിക്കുട്ടി (വിനയ പ്രസാദ്) എത്തിയതും അത് അവരുടെ ജീവിതത്തെയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമകാലിക ആശങ്കകളാണ് സിനിമ പറയുന്നതെന്നാണ് വിവരം.
