ഓണക്കാലത്തെ യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെഎസ്ആർടിസി; അന്തർസംസ്ഥാന സ്പെഷ്യൽ സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെഎസ്ആർടിസിയുടെ ദീർഘ ദൂര സർവ്വീസുകൾ. കെ എസ് ആർ ടി സിയുടെ അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ഓണക്കാലം പ്രമാണിച്ചുള്ള അധിക സർവ്വീസുകളാണ് ആരംഭിച്ചത്. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും.

മാത്രമല്ല, എല്ലാ പ്രത്യേക സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണെന്നും കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർക്ക് www.keralartc.com അല്ലെങ്കിൽ Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച് കൂടുതൽ അധിക സർവീസുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.

പ്രധാന റൂട്ടുകളിലെ സർവീസ് വിവരങ്ങൾ:

2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സർവീസുകൾ നടത്തും. 2026 ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.

ബെംഗളൂരു – കോഴിക്കോട് (8 സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ), ബെംഗളൂരു – മലപ്പുറം, ബെംഗളൂരു – തൃശൂർ (3 സൂപ്പർ ഡീലക്സ്), ബെംഗളൂരു – എറണാകുളം (4 സർവീസുകൾ ഉൾപ്പെടെ 3 സൂപ്പർ ഡീലക്സ്, 1 മൾട്ടി ആക്സിൽ എസി), ബെംഗളൂരു – ആലപ്പുഴ, ബെംഗളൂരു – കൊല്ലം, ബെംഗളൂരു – കൊട്ടാരക്കര, ബെംഗളൂരു – പുനലൂർ, ബെംഗളൂരു – ചേർത്തല, ബെംഗളൂരു – ഹരിപ്പാട്, ബെംഗളൂരു – കോട്ടയം (2 സർവീസുകൾ), ബെംഗളൂരു – കണ്ണൂർ (4 സ്പെഷ്യൽ ഫാസ്റ്റ്), ബെംഗളൂരു – പയ്യന്നൂർ, ബെംഗളൂരു – കാഞ്ഞങ്ങാട്, മൈസൂരു – കണ്ണൂർ (2 സ്പെഷ്യൽ ഫാസ്റ്റ്), മൈസൂരു – എറണാകുളം, മൈസൂരു – തൃശൂർ, ബെംഗളൂരു – തിരുവനന്തപുരം, ചെന്നൈ – തിരുവനന്തപുരം, ചെന്നൈ – എറണാകുളം (മൾട്ടി ആക്സിൽ എസി) തുടങ്ങിയ സർവീസുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.

2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് കോഴിക്കോട് – ബെംഗളൂരു, മലപ്പുറം – ബെംഗളൂരു, തൃശൂർ – ബെംഗളൂരു, എറണാകുളം – ബെംഗളൂരു, ആലപ്പുഴ – ബെംഗളൂരു, കൊല്ലം – ബെംഗളൂരു, പുനലൂർ – ബെംഗളൂരു, കൊട്ടാരക്കര – ബെംഗളൂരു, ചേർത്തല – ബെംഗളൂരു, ഹരിപ്പാട് – ബെംഗളൂരു, കോട്ടയം – ബെംഗളൂരു, കണ്ണൂർ – ബെംഗളൂരു, പയ്യന്നൂർ – ബെംഗളൂരു, കാഞ്ഞങ്ങാട് – ബെംഗളൂരു, കണ്ണൂർ – മൈസൂരു, എറണാകുളം – മൈസൂരു, തൃശൂർ – മൈസൂരു, തിരുവനന്തപുരം – ബെംഗളൂരു, തിരുവനന്തപുരം – ചെന്നൈ, എറണാകുളം – ചെന്നൈ എന്നീ റൂട്ടുകളിലും സർവീസുകൾ ഉണ്ടായിരിക്കും. യാത്രക്കാരുടെ തിരക്ക് മുൻകൂട്ടി കണ്ട് എല്ലാ റൂട്ടുകളിലും കൃത്യമായ സമയക്രമത്തിലാണ് ബസുകൾ സർവീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *