അർജന്റീനയുടെ യുവതാരം വാലന്റിൻ ബാർക്കോയെ സ്വന്തമാക്കി ചെൽസി. ഫ്രഞ്ച് ക്ലബ്ബ് ആർസി സ്ട്രോസ്ബർഗിൽനിന്നാണ് 21-കാരൻ ചെൽസിയിലേക്ക് എത്തുന്നത്. ഏഴ് വർഷത്തേ കരാറാണ്. പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായുള്ള ചെൽസിയുടെ മത്സരത്തിൽ ടീമിനൊപ്പം ബാർക്കോ ചേരും. ഇന്ന് അഞ്ചിന് ഹോങ്കോങ്ങിൽ യുവന്റസിനെതിരെയാണ് ചെൽസിയുടെ അടുത്ത മത്സരം. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ ടീമിലുണ്ടായിരുന്ന മിഡ്ഫീൽഡറായ ബാർക്കോ ഒരൊറ്റ മത്സരം മാത്രമാണ് കളിച്ചത്. ജോർദാനെതിരായ ഗ്രൂപ്പ് മത്സരമായിരുന്നു അത്. പകരക്കാരനായി ഇറങ്ങി 20 മിനിറ്റാണ് ബാർക്കോ ഗ്രൗണ്ടിലുണ്ടായിരുന്നത്. ബൊക്ക ജൂനിയേഴ്സ് അക്കാദമിയിൽ കളി പഠിച്ച യുവതാരം 2024-ൽ 7.9 മില്ല്യൺ യൂറോയ്ക്കാണ് ബ്രൈറ്റണിലെത്തിയത്. ഒരു വർഷത്തിന് ഷെഹ്സാൻ സ്ട്രോസ്ബർഗിലേക്ക് മാറിയ ബാർക്കോ ഇപ്പോൾ ഒരു വർഷത്തിന് ശേഷം ചെൽസിയിലേക്കെത്തുകയാണ്.
Related Posts
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ചാഞ്ചാട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വമ്പൻ കുതിപ്പിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. രാവിലെ 240 രൂപയുടെ നേരിയ വർദ്ധനവുണ്ടായ വിപണിയിൽ വൈകീട്ട്…
കൊറിയയെ പൂട്ടി മെക്സിക്കൻ വേവ്; ജയം ഏകപക്ഷീയമായ ഒരു ഗോളിന്
ഗ്വാഡലഹാര: ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ആതിഥേയരായ മെക്സിക്കോ. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം…
ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്റൈനിൽ; പതിനേഴോളം വിദ്യാർത്ഥികൾ ആശങ്കയിൽ
മനാമ: ജെഇഇ പരീക്ഷക്ക് ഇന്ത്യയ്ക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങൾ വന്നതിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകളിൽ…
