കാസർകോട്: പശുവിനെ കറക്കുന്നതിനിടെ ഗൃഹനാഥന് കുറുനരിയുടെ കടിയേറ്റു. പിലിക്കോട് മണിയാട്ട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. ഇയാളുടെ കാലിനാണ് പരുക്ക്. അനിൽ കുമാറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. പ്രദേശത്തെ മൂന്ന് പശുക്കളെയും കുറുനരി കടിച്ചതായി നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് പഞ്ചായത്ത് ജാഗ്രത നിർദേശം നൽകി. പിന്നാലെ നാട്ടുകാർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കുറുനരിയെ തെരഞ്ഞ് കണ്ടുപിടിച്ച് കൊന്നു. കുറുക്കനെ തെരയുന്നതിനിടയിൽ പ്രദേശവാസിയായ ടി കെ രതീഷിനും കടിയേറ്റു. ഇയാൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
Related Posts
ശ്രീനന്ദയുടെ മൃതദേഹം കിട്ടി: നാല് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടിയത് 1500 അടി താഴ്ചയിൽ നിന്ന്
മൈസൂർ: കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനെത്തി കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം…
കല്ലാർകുട്ടി ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉയർത്തും
ഇടുക്കി: കാലവർഷം കനത്ത സാഹചര്യത്തിൽ കല്ലാർകുട്ടി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. അതിനാൽ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് വൈകിട്ട്…
വിദ്യയ്ക്ക് പിന്നാലെ എംപിമാരായ ഷാഫിക്കും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍
ന്യൂഡല്‍ഹി: വിദ്യാബാലകൃഷ്ണന് എംഎല്‍എയ്ക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഫോണ്‍ കോളിന് പുറമേ, കോണ്‍ഗ്രസിലെ നിരവധി നേതാക്കള്‍ക്ക് ഇത്തരം…
