കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളായ രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യഹർജിയുടെ വാദം പൂർത്തിയായി. മറ്റന്നാൾ വിധി പറയും. ജാതി അധിക്ഷേപം എന്ന വകുപ്പ് ഒഴിവാക്കാൻ ഡോക്ടർ റാം പട്ടികജാതിക്കാരൻ ആണെന്ന രേഖ ഹാജരാക്കിയെങ്കിലും അങ്ങനെയെല്ലെന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ആക്റ്റിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഡോക്ടർ റാം താനൊരു എസ് സി വിഭാഗത്തിൽപെടുന്ന ആളാണെന്ന് തെളിയിക്കുന്ന രേഖ ഹർജിയോടൊപ്പം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ റാം ജനിച്ചത് ഒബിസി വിഭാഗത്തിലാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്തിയതായി പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. വലിയ കുറ്റകൃത്യമാണ് ചെയ്തത് എന്നതുകൊണ്ട് മുൻകൂർ ജാമ്യം നൽകരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടത്.
Related Posts
‘മൂന്ന് നേതാക്കളും യോജിച്ച് പോകണം’; പാർട്ടിയിലെ വിഭാഗീയതയില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം
തിരുവനന്തപുരം: സിപിഐഎമ്മിൽ തിരുവനന്തപുരം ജില്ലയിലെ വിഭാഗീയത അവസാനിപ്പിക്കാന്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്, വി ജോയി…
തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭര്‍ത്താവ്
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ ചാവടിമുക്കില്‍ നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റി രണ്ടാം ഭര്‍ത്താവ്. കടയ്ക്കാവൂര്‍ സ്വദേശി വിജിയെയാണ് രണ്ടാം ഭര്‍ത്താവ്…
എറണാകുളത്തപ്പന് ഗ്രൗണ്ടിന്റെ ഭരണ നിര്‍വഹണ ചുമതല ദേവസ്വം ബോര്‍ഡിന്: ഹൈക്കോടതി
കൊച്ചി: ‘എറണാകുളത്തപ്പന് ഒരടി മണ്ണ്’ എന്ന ക്യാംപയിനിന്റെ ഭാഗമായി സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍…
