തമിഴ്‌നാട് വെള്ളം കൊണ്ടുപോകാൻ തുടങ്ങി; ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ തുറക്കേണ്ടി വരില്ല

ഇടുക്കി: തമിഴ്നാട് വെള്ളം കൊണ്ടുപോകാൻ ആരംഭിച്ചതോടെ ഇത്തവണ പെരിയാറിലേക്ക് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് സൂചന. റൂൾ കർവിലേക്ക് ജലനിരപ്പ് എത്തുന്നതോടെ ആഗസ്റ്റ് അവസാനത്തോടെ അണക്കെട്ട് തുറക്കുന്നതായിരുന്നു പതിവ്. എന്നാൽ, ജലക്ഷാമം മൂലം പരമാവധി വെള്ളം കൊണ്ടുപോകുവാനാണ് തമിഴ്നാടിന്റെ നീക്കം. തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട കൃഷിക്കായാണ് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക് വെള്ളമെടുക്കും. മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും തുറന്നുവിടും. പരമാവധി ജലം അണക്കെട്ടിൽ നിന്ന് കൊണ്ടുപോകാനാണ് തമിഴ്നാടിന്റെ പദ്ധതി.

അതേസമയം, 121.75 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 136 അടി എത്തിയാൽ മാത്രമേ ആഗസ്റ്റ് മാസത്തിൽ പെരിയാറിലേക്ക് അണക്കെട്ട് തുറന്നുവിടേണ്ടി വരുകയുള്ളൂ. തമിഴ്നാട്ടിലെ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലേക്ക് തുറക്കേണ്ടി വരില്ല.

Leave a Reply

Your email address will not be published. Required fields are marked *