വന്ദേമാതരം പഴയത് പോലെ ആദ്യ ഭാ​ഗം പാടിയാൽ മതിയെന്ന് മന്ത്രി സി.പി ജോൺ

കോഴിക്കോട്: വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സി.പി ജോൺ. വന്ദേമാതരം ദേശീയ ഗീതമാണമാണെന്നും എന്നാലതിൽ ഭക്തി ഗാനത്തിൻ്റെ സ്വരമുണ്ടെന്നും മന്ത്രി പറഞ്ഞു. സെക്കുലർ സ്റ്റേറ്റിൽ ഒരു പ്രത്യേക മതത്തിൻ്റെ കാര്യം പറയുന്നത് ശരിയല്ല. ആദ്യ ഭാഗം മാത്രം പാടിയാൽ മതിയെന്നാണ് സിഎംപിയുടെ നിലപാട്. പഴയതു പോലെ ആദ്യ ഭാ​ഗം പാടിയാൽ മതിയെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം ആറ് ഖണ്ഡികകളും മുഴുവനായി ആലപിക്കണമെന്ന കേന്ദ്ര നിർദേശവും ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ഇറക്കിയ സർക്കുലറുമാണ് വിവാദങ്ങൾക്ക് കാരണം. കേന്ദ്ര നിർദേശം തള്ളിക്കൊണ്ട്, കേരളത്തിലെ ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കുന്ന പഴയ പ്രോട്ടോക്കോൾ തന്നെ തുടരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വന്ദേമാതരത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് പ്രഖ്യാപിത നിലപാട് പണ്ടേ ഉള്ളതാണെന്നും പൂര്‍ണമായി ചൊല്ലുക എന്നത് ആര്‍എസ്എസിന്റെ നയമാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. എന്തിനാണ് ആര്‍എസ്എസിന്റെ നയത്തിന് കീഴ്‌പ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഷത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാര്‍ ദുരഭിമാനം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *