ഇറാനുമായുള്ള ട്രംപിന്റെ നയതന്ത്രം പാളി- ജർമ്മൻ ചാൻസലർ

ബെർലിൻ: ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടുകളെ വിമർശിച്ച് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. ഇറാൻ ഭരണകൂടം ട്രംപ് ഭരണകൂടത്തെ നയതന്ത്രപരമായി മറികടന്നുവെന്നും അമേരിക്കയ്ക്ക് വ്യക്തമായ ദിശാബോധം ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. ജർമ്മനി ഒരു നാറ്റോ സഖ്യകക്ഷിയാണ്. എന്നാൽ തങ്ങളുടെ നിലപാടുകൾക്കൊപ്പം നിൽക്കാത്ത സഖ്യകക്ഷികളോട് അമേരിക്കയ്ക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്‌ലാമാബാദിൽ നടന്ന പരോക്ഷമായ ചർച്ചകൾ ഒരു വഴിത്തിരിവില്ലാതെ അവസാനിച്ചതിനെത്തുടർന്ന് ഇറാൻ നേതൃത്വം അമേരിക്കയെ അപമാനിക്കുകയാണെന്ന് മെർസ് പറഞ്ഞു. ഇറാനിയൻ ഭരണകൂടവും റെവല്യൂഷണറി ഗാർഡും ചേർന്ന് ഒരു രാഷ്ട്രത്തെ മുഴുവൻ അപമാനിക്കുകയാണ്. ഈ പ്രതിസന്ധി എത്രയും വേഗം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *