20 മണിക്കൂർ കടലിൽ; യുവതിക്ക് അത്ഭുതരക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗ്രീക്ക് തീരത്തിന് സമീപം ക്രൂയിസ് കപ്പലിൽനിന്ന് കടലിൽ ചാടിയ യുവതിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സാകിന്തോസ് ദ്വീപിന് സമീപത്തുനിന്നാണ് ഹെല്ലെനിക് കോസ്റ്റ് ഗാർഡ് യുവതിയെ കണ്ടെത്തിയത്. റോയൽ കരീബിയൻ കമ്പനിയുടെ ‘ഒഡീസി ഓഫ് ദി സീസ്’ എന്ന ആഡംബര കപ്പലിൽ നിന്നാണ് യുവതി കടലിൽ ചാടിയത്. ഏകദേശം 20 മണിക്കൂറോളം കടലിൽ കഴിഞ്ഞ യുവതി ലൈഫ് ജാക്കറിന്റെ സഹായത്തോടെയാണ് പൊങ്ങിക്കിടന്നത്.

യുവതിയെ കാണാനില്ലെന്ന് കപ്പൽ ക്യാപ്റ്റൻ ഗ്രീക്ക് അധികൃതരെ അറിയിച്ചതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. കടലിൽ വീണ് ഏകദേശം മൂന്ന് മണിക്കൂറിന് ശേഷമാണ് കോസ്റ്റ് ഗാർഡിന് വിവരം ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.രക്ഷാപ്രവർത്തകർ കയറിന്റെ സഹായത്തോടെ യുവതിയെ സുരക്ഷിതമായി കരയിലെത്തിച്ചു. തുടർന്ന് വൈദ്യപരിശോധനയ്ക്കും മാനസികാരോഗ്യ പരിശോധനയ്ക്കും നിർദേശിച്ചു.കപ്പലിൽനിന്ന് ഇറങ്ങാൻ ആഗ്രഹിച്ചതിനാലാണ് കടലിൽ ചാടിയതെന്ന് യുവതി പറഞ്ഞതായാണ് റിപ്പോർട്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News