കോട്ടയം: പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പി സി ജോർജ്. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാലായിൽ ഷോൺ ജോർജ് ജയിക്കുമെന്നും, കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണ്. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. രാജീവ് ചന്ദ്രശേഖർ മികച്ച നേതാവാണ്. ബിജെപി ഇത്തവണ മികച്ച മുന്നേറ്റം നടത്തും. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലം ആവും ഉണ്ടാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല, യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടുമെന്നും, എൽഡിഎഫ് തീരെ മോശം ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 11 സീറ്റിൽ എൻഡിഎ ജയിക്കും. കേരളത്തിന് പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.
