കൊച്ചി: തൊണ്ണൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് മാത്യു കുഴൽനാടൻ . ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ടു ചെയ്തത്. ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചുവെന്നും മാത്യുകുഴൽനാടൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ ടേക്കൺ ഫോർ ഗ്രാന്റഡ് അല്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള സിപിഐഎം നീക്കം പാളി.
ഭരണ വിരുദ്ധ വികാരം ശക്തമായി പ്രതിഫലിച്ചു. ഇടത് മനസ്സുള്ളവർ പോലും കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
കേരളം ആര് ഭരിക്കുമെന്ന് അറിയാൻ മണിക്കൂറുകൾ മാത്രമാണ് ഇനിയുള്ളത്. വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും.
ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഫലം വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
