അമിത് ഷാ ബംഗാളിലേക്ക്; സർക്കാർ രൂപീകരിക്കാൻ നീക്കങ്ങൾ ആരംഭിച്ച് ബിജെപി

ഡൽഹി: വലിയ വിജയം നേടിയ പശ്ചിമബംഗാളിലും അസമിലും സർക്കാർ സൂപീകരിക്കാനൊരുങ്ങി ബിജെപി. ബംഗാളിലേക്കുള്ള കേന്ദ്ര നിരീക്ഷകനായി കേന്ദ്രമന്ത്രി അമിത് ഷായെയും സഹ നിരീക്ഷകനായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയെയും നിയമിച്ചു. അസമിലേക്ക് കേന്ദ്രമന്ത്രി ജെപി നദ്ദയെ നിരീക്ഷകനായും ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെ സഹ നിരീക്ഷകനായും നിയമിച്ചു. ബംഗാളിൽ മെയ് ഒൻപതിന് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ബംഗാളിൽ ഒന്നരപതിറ്റാണ്ട് നീണ്ട മമത ബാനർജി സർക്കാരിന് അന്ത്യംകുറിച്ചാണ് ബിജെപി 294ൽ 206 സീറ്റുകൾ പിടിച്ച് വിജയിച്ചത്. ഭവാനിപൂരിൽ ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് മമത പരാജയപ്പെട്ടത്. മുൻ പ്രതിപക്ഷ നേതാവ് കൂടി ആയ സുവേന്ദു അധികാരിക്ക് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യതയേറുന്നത്. മുതിർന്ന നേതാക്കളായ ദിലീപ് ഘോഷ്. സാമിക് ഭട്ടാചാര്യ, രൂപ ഗാംഗുലി, അഗ്നിമിത്ര പോൽ, സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ പേരും പരിഗണയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *