കൊച്ചി: അവയവകച്ചവടത്തിനായി വ്യാജരേഖ ചമച്ച കേസിൽ മുഖ്യ പ്രതി നജീബിന്റെ സ്വത്തുക്കളിലേക്ക് അന്വേഷണം. അവയവകച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്ഥങ്ങൾ വാങ്ങിക്കൂട്ടിയെന്നാണ് വിവരം. അവയവം നൽകാമെന്നപേരിലും പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്നും കണ്ടെത്തൽ.
നജീബിനെ കേന്ദ്രികരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇയാളുടെ, സ്വത്തുകൾ, ബാങ്ക് അക്കൗണ്ട്, വിദേശ ബന്ധം എന്നിവയുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരുകയാണ് . രണ്ട് ദിവസത്തിനുള്ളിൽ നജീബിനെ കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലുള്ള മറ്റ് മൂന്ന് പ്രതികൾക്കായി കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി എസ്ഐടി രൂപീകരിക്കുന്നതിൽ ഇനിയും തീരുമാനമാനമായില്ല.
അവയവ വാഗ്ദാനം ചെയ്ത് പാലരിൽ നിന്നായി നജീബ് ലക്ഷങ്ങൾ തട്ടിയിട്ടുണ്ട്. രണ്ട് മുതൽ അഞ്ച് ലക്ഷംവരെയാണ് വാങ്ങിയത്. നജീബിന്റെ ഇടപാടുകളുടെ ഡയറി കേന്ദ്രികരിച്ചാണ് പരിശോധന. വിദേശത്തുള്ള ബന്ധുവിനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
