24 മണിക്കൂർ കോൾ സെന്റർ; നിർദേശം നൽകി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ

തിരുവനന്തപുരം: 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് നിർദേശം നൽകി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെന്റർ വഴി നടപ്പിലാക്കും. ഇതിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ നടക്കും.

വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പും കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്രയും വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. സൗജന്യയാത്ര അടുത്തമാസം 15 മുതൽ ആരംഭിക്കും. അങ്കണവാടി, പ്രീ പ്രൈമറി ടീച്ചേഴ്സിന്റെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി. ആശാ വർക്കേഴ്സിന്റെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദനം അന്വേഷിക്കാൻ പ്രത്യേക സംഘം ഉണ്ടാകും. നടപടി സ്വാഭാവിക നീതിയെന്ന് മർദനത്തിനിരയായ എ ഡി തോമസ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ മാധ്യമവിലക്ക് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *