തിരുവനന്തപുരം: നേതാക്കളെ സുഖിപ്പിച്ചും സ്വയം സുഖിച്ചും വന്നിരുന്ന പരമ്പരാഗത കോൺഗ്രസ്-യൂത്ത് കോൺഗ്രസ് രീതിക്ക് കടിഞ്ഞാണിട്ട് ഒ.ജെ. ജനീഷ്. യഥാർഥ നേതാക്കൾ സ്വാതന്ത്ര്യസമരസേനാനികളാണെന്നും അവരുടെ ചിത്രംവെച്ച് അവരെയാണ് ആദരിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 2020 മാർച്ചിൽ ജനീഷ് സംഘടനയുടെ ജില്ലാ പ്രസിഡന്റായതോടെ ഇക്കാര്യം ജില്ലാക്കമ്മിറ്റിയിൽ നടപ്പാക്കി. നേതൃത്വത്തിലേക്ക് ഉയരാനാഗ്രഹിക്കുന്നവർ പടം വെച്ചല്ല, പ്രവർത്തനം നടത്തിയാണ് വളരേണ്ടതെന്നും സഹപ്രവർത്തകരെ ധരിപ്പിച്ചു. ചിത്രപ്രദർശനമല്ല സംഘടനാ പ്രവർത്തനമാണ് നടത്തേണ്ടതെന്ന കർശന നിലപാടെടുത്തു. കോവിഡുകാലം കഴിഞ്ഞ് തൃശ്ശൂരിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ആദ്യ പരിപാടിയിൽ തൃശ്ശൂർ യൂത്ത് കോൺഗ്രസ് പുറത്തിറക്കിയ പദയാത്രാ ഫ്ളെക്സിൽ കെ. സുധാകരന്റെയോ ജനീഷിന്റെയോ പടം ഉണ്ടായിരുന്നില്ല. പകരം ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിത്രം. പിന്നീട് നടന്ന ചിന്തൻ ശിബിരത്തിന്റെ പോസ്റ്ററിൽ ഗാന്ധിജി, നെഹ്രു, സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ, ഭഗത്സിങ്, സർദാർ പട്ടേൽ തുടങ്ങിയവരുടെ ചിത്രങ്ങളുമാണ് ഉണ്ടായിരുന്നത്.
ഈ കണ്ടതല്ല ഒ.ജെ. ജനീഷ്
