ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിന് മറുപടിയായി പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെയാണ് നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യം ഉന്നയിച്ചു. അതേ സമയം, പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല.
Related Posts
നെയ്മറില്ലാതെ രണ്ടാം മത്സരത്തിന് ബ്രസീൽ
ഫിലാഡൽഫിയ: ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനായി ബ്രസീൽ നാളെയിറങ്ങുകയാണ്. ഹെയ്തിയാണ് ബ്രസീലിന്റെ എതിരാളികൾ. രാവിലെ 6:30 നാണ് മത്സരം.…
പേഴ്സണല്‍ സ്റ്റാഫിലും അവഗണന; കോഴിക്കോട് മുസ്ലിം ലീഗില്‍ കടുത്ത അതൃപ്തി
കോഴിക്കോട്: ആറ് സീറ്റില്‍ വിജയിച്ചിട്ടും ഒരു മന്ത്രിയെ പോലും നല്‍കാതെ അവഗണിച്ചതിന് പുറമേ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലും തഴഞ്ഞെന്ന് ആരോപിച്ച്…
സൗജന്യ ബസ് യാത്ര; ഉദ്ഘാടന ദിവസം ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകൾ
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടന ദിവസം കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവറായിരിക്കും ബസ് ഓടിക്കുക. പെരുമ്പാവൂർ ഡിപ്പോയിലെ…
