ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ കായംകുളം എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അപമാനിച്ചുവെന്നും ചൂണ്ടിക്കാട്ടി നിയമനടപടി സ്വീകരിക്കാൻ ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി യു പ്രതിഭ. വെള്ളാപ്പള്ളി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ ആരോപണത്തിന് മറുപടിയായി പ്രതിഭ ജയിക്കാൻ അർഹയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നാലെയാണ് നിയമനടപടിക്ക് അനുമതി നൽകണമെന്ന് ജില്ലാ കമ്മറ്റിയിൽ യു പ്രതിഭ ആവശ്യം ഉന്നയിച്ചു. അതേ സമയം, പ്രതിഭയുടെ ആവശ്യത്തിന് ജില്ല നേതൃത്വം അനുമതി നൽകിയിട്ടില്ല.
Related Posts
പൊലീസുകാര്‍ക്കെതിരെ കൊലവിളി മുഴക്കി; SFI പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പാലക്കാട്: പാലക്കാട് പൊലീസുകാര്‍ക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് വിപിന്‍,…
വിജയിക്ക് എതിരെ ഡീൻ കുര്യാക്കോസ്
ചെന്നൈ : മുല്ലപ്പെരിയാർ ഡാമിന്റെ ഉയരം കൂട്ടണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ നിലപാടിനെതിരെ ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. മുല്ലപ്പെരിയാറിന്റെ…
മകളുടെ വിവാഹത്തിന് നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളിജിദ്ദയിൽ മരിച്ചു
റിയാദ്: മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദു…
