പിണറായി വിജയന് കടുത്ത പനി: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടു നിൽക്കുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അവലോകന യോഗങ്ങളില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെ സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരോഗ്യകാരണങ്ങളാലാണ് പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് വിശദീകരണം. പിണറായി വിജയന് കടുത്ത പനിയാണെന്നും യാത്ര ഒഴിവാക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചുവെന്നുമാണ് വിവരം.

ഡല്‍ഹിയിലേക്ക് പോകാന്‍ അദ്ദേഹം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പിന്നീട് അത് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്യാനാണ് യോഗം ചേരുന്നത്. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഇന്നും ഏരിയ കമ്മിറ്റികളില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നിരുന്നു. 21 ന് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുമെന്ന് പറഞ്ഞത് പ്രകാരം കേരള ഹൗസില്‍ മുറിയും ബുക്ക് ചെയ്തിരുന്നതാണ്. പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് പിണറായി വിജയന്‍ നിര്‍ണായക യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *