എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍

ഡൽഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍. ഏജന്‍സിയിലെ ഉദ്യോഗസ്ഥരുടെ എണ്ണം 60 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ അനുവദിച്ചു. ഇഡിയിലെ കേഡര്‍ പുനഃസംഘടനയ്ക്കാണ് ധനമന്ത്രാലയം അംഗീകാരം നല്‍കിയത്. എക്‌സിക്യൂട്ടീവ്, ലീഗല്‍, അഡ്ജുഡിക്കേഷന്‍ വെര്‍ട്ടിക്കലുകള്‍ ഉള്‍പ്പെടുന്ന ആറ് കേഡറുകളിലായി ആണ് വര്‍ധനവ്. കൂടാതെ 803 പേരെ അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റാങ്കിലും 606 പേരെ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ റാങ്കിലേക്കും 531 പേരെ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ആയും നിയമിക്കും.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ ആക്രമണത്തിൽ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഇ ഡി അസിസ്റ്റന്റ് ഡയറക്റ്ററുടെ പരാതിയിലാണ് കേസെടുത്തത്. വടി ഉപയോഗിച്ച് ഇഡി ഉദ്യോഗസ്ഥന്റെ കൈക്ക് പരുക്കേല്‍പ്പിച്ചു. കാര്‍ ഡ്രൈവറെ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞു കൊലപ്പെടുത്താന്‍ ശ്രമിച്ചു. പ്രതികളെ തടയാന്‍ ശ്രമിച്ച പൊലീസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ വടികളും കല്ലുകളും ഉപയോഗിച്ച് ആക്രമിച്ചു എന്നിങ്ങനെയാണ് എഫ്ഐആറിൽ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *