കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്ന നയപ്രഖ്യാപനമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം നരാഹിത്യ പ്രഖ്യാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തെ പുറകോട്ടടിക്കുന്നതാണ് നയപ്രഖ്യാപനം. സംസ്ഥാനത്തെ പുതുയുഗത്തിലേക്ക് നയിക്കുമെന്നാണ് നയപ്രഖ്യാപനത്തിൽ പറയുന്നത്. എന്നാല്‍, അതിനുള്ള സാമ്പത്തിക റൂട്ട് മാ്പ്പ കാണാനില്ല. നാടിന്റെ മുഖഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബി, കുടുംബശ്രീ എന്നിവയില്‍ മൗനം പാലിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

പശ്ചിമേഷ്യന്‍ യുദ്ധ സാഹചര്യം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കാര്യങ്ങള്‍ മുന്‍ഗണനയായി കാണുന്നില്ല. കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്തോ വല്ലാത്ത അവസ്ഥയിലാണ് എന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തോടുള്ള സമീപനം വ്യക്തമാക്കിയിട്ടില്ലെന്നും ഡിജിപി സഭയില്‍ കയറിയത് അറിയാതെ സംഭവിച്ചതായിരിക്കാമെന്നും ഇതുവരെ അങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല. വന്ദേമാതരം പാടുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ട കാര്യമില്ല. എല്ലാരും എഴുന്നേറ്റ് നിന്നപ്പോള്‍ ആണ് ഞങ്ങളും എഴുന്നേറ്റ് നിന്നു. മുഴുവന്‍ ചൊല്ലുന്നത് ആര്‍എസ്എസ് അജണ്ടയാണ്. അത് നടപ്പാക്കേണ്ട ബാധ്യത കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ മൗനത്തെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബിജെപി ഇതര പാര്‍ട്ടികള്‍ക്ക് നേരെ വലിയ നീക്കങ്ങളാണ് ഇഡി നടത്തുന്നത്. കോണ്‍ഗ്രസ് അവരുടെ കാര്യം വരുമ്പോള്‍ മാത്രം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെജ്രിവാളിനെതിരെ കേസെടുക്കാത്തത് എന്താണെന്ന് കോണ്‍ഗ്രസ് ചോദിച്ചു. വിമര്‍ശനങ്ങള്‍ കേട്ടിട്ടും കോണ്‍ഗ്രസില്‍ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *