തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിലടക്കം നടന്ന റെയ്ഡിന് പിന്നാലെ ഇഡിയുടെ വാഹനങ്ങൾ ആക്രമിക്കപ്പെട്ട സംഭവം സിപിഎമ്മും ഡിവൈഎഫ്ഐയും ചേർന്ന് നടത്തിയ നാടകം ആണെന്ന് നടനും ബിജെപി നേതാവുമായ ദേവൻ. പിണറായി വിജയനെ കൂടുതൽ പ്രശ്നത്തിലാക്കാനും പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റാനും സിപിഎം തന്നെ ഒത്തുകളിച്ചതാണ് ഇഡിക്ക് നേരെ നടന്ന ആക്രമണം എന്നും ദേവൻ പറഞ്ഞു. സിപിഎമ്മിനുളളില്‍ തന്നെ പിണറായി വിജയനെ ഒറ്റപ്പെടുത്താനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ കമ്മിറ്റികളിലും അത് വളരെ പ്രകടമായി കാണുന്നുണ്ട്. തുറന്ന് പറയുന്നുണ്ട് എല്ലാവരും. ഇതുവരെ നമ്മള് കാണാത്ത തരത്തിലുളള പ്രകടനങ്ങളാണ് സിപിഎമ്മില്‍ കാണുന്നത്.
പിണറായി വിജയനെ പോലെയുളള സര്‍വ്വശക്തനായ ഒരു നേതാവിന് എതിരെ അവരുടെ പാര്‍ട്ടിയില്‍ തന്നെ വിവിധ എതിര്‍പ്പുകള്‍ ഉണ്ടാകുന്നു. പിണറായി വിജയന് പ്രതിപക്ഷ നേതാവ് ആകരുത് എന്ന് പറയുന്നു. ആ ശക്തനായ മനുഷ്യന്റെ ബലഹീനത കുറച്ച് കൂടി കൂട്ടാന്‍ സിപിഎമ്മും ഡിവൈഎഫ്ഐയും ഒത്തുകളിച്ചതാണ്. പിണറായി വിജയന് ഒരു പ്രശ്നത്തിലാക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു നാടകം തന്നെയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
