റിയാദ്: രാജ്യത്ത് പ്രവാസികൾക്ക് റിയൽ എസ്റ്റേറ്റ് ഉടമസ്ഥത നേടാൻ അനുമതി നൽകിയിരിക്കുകയാണ് സൗദി. സൽമാൻ രാജാവിന്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ചുള്ള നിയമത്തിന് അംഗീകാരം നൽകിയിരുന്നു. മക്ക, മദീന, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലെ പ്രത്യേക മേഖലകളിലും പ്രദേശങ്ങളിലുമാണ് വസ്തു വാങ്ങാനാകുക. ഖസീം, കിഴക്കൻ പ്രവിശ്യ, അസീർ, തബൂക്ക്, ഹാഇൽ, വടക്കൻ അതിർത്തികൾ, ജിസാൻ, നജ്റാൻ, അൽബാഹ, അൽജൗഫ് എന്നിങ്ങനെ 13 പ്രവിശ്യകളിലെ പ്രത്യേക ഭാഗങ്ങളിലും പ്രോപ്പർട്ടികൾ വാങ്ങാനാകും. അതേസമയം, മക്കയിലും മദീനയിലും മുസ്ലിംകൾക്ക് മാത്രമേ ഭൂമി വാങ്ങാൻ അനുമതിയുള്ളൂ.
പ്രവാസികൾക്ക് പ്രോപ്പർട്ടി സ്വന്തമാക്കാവുന്ന സൗദിയിലെ മേഖലകൾ
