നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷത്തിലെത്തുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ ശ്രദ്ധ നേടുന്നു. ‘പ്രേമലു’യ്ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.
പ്രണയവും കുടുംബബന്ധങ്ങളും നർമവും ചേർന്നൊരു റൊമാന്റിക് കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്. നിവിൻ പോളിയും മമിത ബൈജുവും ഒന്നിക്കുന്നതും പ്രേക്ഷകരുടെ പ്രതീക്ഷ ഉയർത്തുന്ന ഘടകമാണ്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം ഒരുക്കുന്നത്.
ഓണം റിലീസായി ഓഗസ്റ്റ് 21ന് ചിത്രം തിയറ്ററുകളിലെത്തും. പ്രിത്വിരാജിന്റെ ‘ഖലീഫ’ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്കൊപ്പമാണ് ബത്‌ലഹേം കുടുംബ യൂണിറ്റിന്റെയും ഓണം പോരാട്ടം.
ട്രെയിലർ നൽകുന്ന സൂചനകൾ ശരിയാണെങ്കിൽ, പ്രണയവും ചിരിയും കുടുംബവിശേഷങ്ങളുമായി നിവിന്റെ ഒരു കിടിലൻ ഓണച്ചിത്രത്തിനാണ് ഇത്തവണ കളമൊരുങ്ങുന്നത്!
