പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറിൽ ആലോചനയില്ല
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ നിലപാട് ശക്തമാക്കി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിച്ചാൽ മാത്രമേ കരാർ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്. മാത്രമല്ല, നിലവിലെ രൂപത്തിൽ കരാർ ഒരിക്കലും തുടരാനാകില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിന് സമഗ്രമായ മാറ്റം ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിന്ധു നദീജല കരാറിൽ ഭേദഗതി വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, ഇതെല്ലാം ഇന്ത്യക്കെതിരേയുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ […]
Read more

