Category: latest

പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചത് എം.ബി രാജേഷ്; വിമർശനവുമായി മന്ത്രി എ.പി അനിൽകുമാർ

മലപ്പുറം: മുൻ മന്ത്രി എം.ബി രാജേഷിന് എതിരെ വിമർശനവുമായി മന്ത്രി എ. പി അനിൽകുമാർ. എം.ബി രാജേഷ് മന്ത്രിയായിരുന്ന സമയത്ത് പഞ്ചായത്ത് ഫണ്ടുകൾ വെട്ടിക്കുറച്ചെന്നും ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണെന്നുമാണ് എ. പി അനിൽകുമാറിന്റെ വിമർശനം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ അവസാന ഗഡു പഞ്ചായത്തുകൾക്ക് കൊടുക്കേണ്ടത് എൽഡിഎഫ് സർക്കാർ ആണ്. എന്നാൽ, അത് കൊടുത്തില്ല. ഫണ്ട് കൊടുക്കാതെ പഞ്ചായത്തുകളുടെ പ്രവർത്തനം മുടക്കിയത് എൽഡിഎഫ് സർക്കാർ ആണ്. എന്നിട്ടാണ് എം. ബി രാജേഷ് […]
Read more

മന്ത്രിയായതിന് ശേഷം ലീ​ഗിനെ അവ​ഗണിക്കുന്നു; മന്ത്രി എ.പി അനില്‍ കുമാറിനെതിരെ വിമര്‍ശനം

മലപ്പുറം: റവന്യൂ മന്ത്രി എ.പി അനില്‍ കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി വണ്ടൂര്‍ മണ്ഡലം മുസ്‌ലിം കമ്മറ്റി. അനില്‍ കുമാറിനെ വിജയിപ്പിക്കാന്‍ അഹോരാത്രം പണിയെടുത്തത് മുസ്‌ലിം ലീഗാണെന്നും എന്നാല്‍ മന്ത്രിയായതോടെ ലീഗിനെ അവഗണിക്കുന്നുവെന്നുമാണ് മുസ്‌ലിം ലീഗ് നേതാക്കളുടെ വിമര്‍ശനം. മണ്ഡലത്തിലെ എട്ട് പഞ്ചായത്തില്‍ നിന്നുള്ള പ്രതിനിധികളും മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പുള്ള എ.പി അനില്‍ കുമാറും തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിയായതിന് ശേഷമുള്ള എ.പി അനില്‍ കുമാറും തമ്മില്‍ വളരെ വലിയ വ്യത്യാസമുണ്ടെന്നാണ് ആക്ഷേപം. മന്ത്രിയായതിന് ശേഷം […]
Read more

ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണ് വി.എസ്; അനുസ്മരിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ വിപ്ലവകരമായ സ്മരണകൾ പങ്കുവെച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ വി.എസ് എന്നത് കേവലം ഒരു വ്യക്തിയുടെ പേരല്ലെന്നും, മറിച്ച് അത് ഒരു കാലഘട്ടത്തിന്റെയാകെ പ്രതിരൂപമാണെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളത്തിന്റെ സാമൂഹിക മനസ്സാക്ഷിയെ ഉണർത്തി നിർത്തുന്ന ഒരു വലിയ ഊർജ്ജമായി സഖാവിന്റെ സ്മരണകൾ ഇന്നും നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ […]
Read more

ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്‌സി അവസാനിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതോടെ ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ ഓഫ്‌ലൈന്‍ ആയി. 11 ഇന ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് ആവശ്യം. തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വര്‍ധനവിനിടയിലും […]
Read more

ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണ വിവാദത്തിൽ പ്രതിപക്ഷ നേതാവിന് മറുപടിയുമായി ആരോഗ്യമന്ത്രി കെ.മുരളീധരൻ. യുഡിഎഫ് സർക്കാരിനെതിരെ വ്യാജ നിർമിതികൾ ഉണ്ടാക്കുകയാണെന്നും ആടിനെ പട്ടിയാക്കുന്നത് പിണറായി വിജയൻ അവസാനിപ്പിക്കണമെന്നും മുരളീധരൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നും മറുപടി. ‘പൊതിച്ചോറ് നിരോധിക്കുന്നു, പാവങ്ങളുടെ അന്നത്തിൽ മണ്ണുവാരിയിടുന്നുവെന്ന നിങ്ങളുടെ കരച്ചിലിന് കാരണം ആശുപത്രികളുടെ ഭൂമി കൈയ്യേറുന്ന മാഫിയകൾക്ക് വേണ്ടിയാണെന്ന് വിനയപൂർവം ഓർമ്മിപ്പിക്കട്ടെ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും മുന്നോട്ട് […]
Read more

‘കള്ളന്‍ വിജയന്‍’ ഫീച്ചര്‍ ഫേസ്ബുക്കിൽ പങ്കുവെച്ച് ലേഖകന്‍ ടി. സി രാജേഷ്

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ ചര്‍ച്ചയായ ‘കള്ളന്‍ വിജയന്‍’ എന്ന ഫീച്ചര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ലേഖകന്‍ ടി. സി രാജേഷ്. തലക്കെട്ടിൽ വന്ന ജാഗ്രതക്കുറവിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് ടി.സി. രാജേഷ് ലേഖനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കള്ളൻ വിജയൻ, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ. എന്ന തലക്കെട്ടോടെയാണ് ലേഖനം. തിരുവനന്തപുരം പുല്ലാംപാറയിലെ നാടക ഗ്രാമത്തെക്കുറിച്ചും അവിടുത്തെ പ്രശസ്ത നാടക കലാകാരനായ വിജയനെക്കുറിച്ചുമുള്ളതായിരുന്നു ടി സി രാജേഷ് തയ്യാറാക്കിയ റിപ്പോര്‍ട്ട്. നാടകവേദിയിലെ ‘കള്ളന്‍’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ […]
Read more

ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവം; മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്

മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് മോഷ്ടാവിനെ പുറത്തേക്ക് ചവിട്ടിയിട്ട സംഭവത്തില്‍ മലയാളിക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. മാവേലിക്കര സ്വദേശി സുരേഷ് കുമാറിനെതിരെയാണ് കേസ്. താന്‍ ചവിട്ടിയപ്പോള്‍ അല്ല മോഷ്ടാവ് താഴേക്ക് വീണതെന്നും സ്വയം ചാടിയതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഏതാനും സെക്കന്റുകള്‍ക്ക് ശേഷം ട്രാക്കില്‍ നിന്ന് എഴുന്നേറ്റ് പോകുന്നതും കണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു. പണവും ഫോണും അടങ്ങിയ തന്റെ ബാഗുമായി മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ട്രെയിനില്‍നിന്ന് ചാടാന്‍ മോഷ്ടാവ് ശ്രമിച്ചു. ബാഗ് തിരികെ തരാന്‍ പറഞ്ഞിട്ടും […]
Read more

‘കള്ളന്‍ വിജയന്‍’ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്ന് ന്യൂസ് എഡിറ്റര്‍ കെ.ആര്‍ അജയന്‍

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ മറുപടി നല്‍കി ചുമതലയുണ്ടായിരുന്ന ന്യൂസ് എഡിറ്റര്‍ കെ. ആര്‍ അജയന്‍. കള്ളന്‍ വിജയന്‍ ഫീച്ചറില്‍ പാര്‍ട്ടി വിരുദ്ധത ഇല്ലെന്നും തലക്കെട്ടില്‍ പ്രശ്നമുള്ളതായി തോന്നുന്നില്ലെന്നുമായിരുന്നു അജയന്റെ മറുപടി. ഏറ്റവും മികച്ചത് എന്ന നിലയിലാണ് ‘കള്ളന്‍ വിജയന്‍, ധന്യ നാടക ഗ്രാമം, മുത്തിപ്പാറ പി.ഒ’ എന്ന തലക്കെട്ട് നല്‍കിയത്. തെറ്റ് പറ്റിയതായി തോന്നുന്നുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും വിശദീകരണ നോട്ടീസിന് നല്‍കിയ മറുപടിയില്‍ പറയുന്നു.വിഷയത്തിൽ പാര്‍ട്ടി നേതൃത്വം ഇടപെടുകയും കെ ആര്‍ അജയന് നോട്ടീസ് നല്‍കുകയും […]
Read more

ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്‌യുവിൻ്റെ ആവശ്യം അം​ഗീകരിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍. സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് ജിയോണ ജെയിംസിനെ മാറ്റണമെന്ന കെഎസ്‌യുവിന്റെ ആവശ്യം തള്ളി. ജിയോണ ജെയിംസിനെ മാറ്റണമെന്ന് മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിരുന്നതായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പരാതി അംഗീകരിക്കില്ലെന്നും ജിയോണയെ മാറ്റില്ലെന്നുമായിരുന്നു കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എടുത്ത നിലപാട്.
Read more

ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ

മാന്നാർ: ആലപ്പുഴ കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച സംഭവത്തിൽ ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ. കുട്ടമ്പേരൂർ ഇളമൺ മഠം രാധാകൃഷ്ണൻ നമ്പൂതിരിയെ (59) ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷത്തോളമായി രാധാകൃഷ്ണൻ നമ്പൂതിരി ഈ ക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ക്ഷേത്രത്തിന്‍റെ ഔദ്യോഗിക റിസീവർ അഡ്വ. എം ശ്രീലേഖ അന്വേഷണം നടത്തുകയും ക്ഷേത്രം തന്ത്രി ഉൾപ്പെടെയുള്ളവർ നൽകിയ റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ച ചെങ്ങന്നൂർ സബ് കോടതി പുറപ്പെടുവിച്ച ഉത്തരവിൻ […]
Read more

Recent News