Category: latest

ടെന്നീസ് ക്രിക്കറ്റ് നാഷണൽ ചാമ്പ്യൻഷിപ്പ്: കേരള വനിതാ ടീം ചാമ്പ്യന്മാർ

ടെന്നീസ് ക്രിക്കറ്റ് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ചാമ്പ്യന്മാർ.ഉത്തർപ്രദേശ് വനിതാ ടീമിനെ കീഴടക്കിയാണ് അസോസിയേഷൻ ഓഫ് ഓൾ കേരള ടെന്നീസ് ക്രിക്കറ്റ്‌ (AAKTC ) കേരള വനിതാ ടീം ജേതാക്കളായത്. എട്ട് വിക്കറ്റിനാണ് ജയം.ടെന്നീസ് ക്രിക്കറ്റ് സ്പോർട്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (TCSAI) ആഭിമുഖ്യത്തിൽ 2026 സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെയാണ് ചാമ്പ്യൻഷിപ്പ് നടന്നത്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ വെച്ചാണ് മത്സരങ്ങൾ നടന്നത്. രശ്മി. ടി. രാംദാസിന്റെ ക്യാപ്റ്റൻസിയിലാണ് കേരളാ ടീം ഇറങ്ങിയത്. പരിശീലകൻ വിജീഷ്, […]
Read more

ആർ ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ ഇന്ന് കൂടിക്കാഴ്ച നടത്തും, രാജി നീക്കത്തിന് കാരണം ആരോ​ഗ്യപ്രശ്നമെന്ന് വിശദീകരിക്കാൻ നേതൃത്വം

തിരുവനന്തപുരം: രാജി പ്രഖ്യാപനം പിൻവലിച്ച ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് ചർച്ച നടത്തും. രാജി നീക്കം ആരോഗ്യ പ്രശ്നം കൊണ്ടാണെന്ന് ബിജെപി നേതൃത്വവും ശ്രീലേഖയും വിശദീകരിക്കും. ഫേസ്ബുക്ക് പേജിലോ വാർഡിലെ വാട്‍സാപ്പ് ഗ്രൂപ്പിലോ ആകും വിശദീകരണം നൽകുക. ശ്രീലേഖ രാജി പ്രഖ്യാപനം പിൻവലിച്ചതിന്റെ ആശ്വാസത്തിലാണ് ബിജെപി എങ്കിലും സമാന സാഹചര്യം ആവർത്തിക്കപ്പെടുമോ എന്ന ആശങ്ക നേതൃത്വത്തിന് പൂർണമായും ഒഴിഞ്ഞിട്ടില്ല. രാജിയിൽ നിന്ന് പിന്നോക്കം പോയ ശ്രീലേഖ എന്തു വിശദീകരണം […]
Read more

കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം; സണ്ണി ജോസഫ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പരസ്യപ്രസ്താവനകളെ കോൺഗ്രസ് നേതൃത്വം തന്നെ കൃത്യമായി തള്ളിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടി പ്രവർത്തകർ അച്ചടക്കവും മാന്യതയും പുലർത്തണം. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കേരളത്തിലെ ഭരണപരമായ കാര്യങ്ങൾ ഹൈക്കമാൻഡ് നേതാക്കൾ ചോദിച്ചാൽ സത്യസന്ധമായ നിലപാട് അറിയിക്കും. സൈബർ ആക്രമണം ആർക്കെതിരെ നടത്തുന്നതും ശരിയല്ല. ദില്ലിയിൽ വരുമ്പോൾ എല്ലാ […]
Read more

കളിക്കാൻ പോയതിന് കൂട്ടശിക്ഷ; മഹാരാഷ്ട്രയിലെ ട്രൈബൽ സ്കൂളിൽ 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തു

മുംബൈ : മഹാരാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിൽ സർക്കാർ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികൾക്ക് നൽകിയ ശിക്ഷ വിവാദത്തിൽ.ജംബുൽഘട്ടിലെ സ്കൂളിലാണ് ഏകദേശം 82 വിദ്യാർഥികളുടെ തല പാതി മുണ്ഡനം ചെയ്തതായി പരാതി ഉയർന്നത്. സ്കൂളിൽ മുടിവെട്ടുന്നതിനായി നിശ്ചയിച്ചിരുന്ന ശനിയാഴ്ച ചില കുട്ടികൾ മുടിവെട്ടാൻ എത്താതെ കളിക്കാൻ പോയതാണ് നടപടിക്ക് കാരണമെന്നാണ് ആരോപണം. തുടർന്ന് കുട്ടികളുടെ തല പാതിയായി മുണ്ഡനം ചെയ്യുകയായിരുന്നു. വികൃതമായ രീതിയിൽ മുടിവെട്ടിയ കുട്ടികളുടെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംഭവം വലിയ പ്രതിഷേധത്തിനിടയാക്കി.വിവാദം ശക്തമായതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു. […]
Read more

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയത് അനുവാദം ഇല്ലാതെയെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് സംഘർഷത്തില്‍ പ്രതികരിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി. അനുവാദം ഇല്ലാതെയാണ് കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറിയതെന്നും മുഴുവൻ പൊലീസ്കാർക്കും എതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. താക്കീത് മാത്രം നൽകുന്നത് അംഗീകരിക്കാൻ ആകില്ല. നിയമവിരുദ്ധ കാര്യങ്ങൾക്ക് സംരക്ഷണം കിട്ടുമെന്നാണ് ചില പൊലീസുകാർ കരുതുന്നത്. ആഭ്യന്തര വകുപ്പ് മന്ത്രി മാറിയല്ലോ, ആ മാറ്റം ആണ് പൊലീസിൽ കാണുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി പെടുത്താൻ പൊലീസിന് എന്ത് അധികാരം എന്നും ശിവൻകുട്ടി ചോദിച്ചു. […]
Read more

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എം ബി എ വിദ്യാർഥിനിയാണ്. പഞ്ചാബ് ലുധിയാനയ്ക്കടുത്താണ് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെടുന്നത്. ബംഗയിലെ മജാരി ഗ്രാമത്തിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന ജോസ്‌ന ബസ് അപകടത്തിൽപ്പെട്ടതോടെ റോഡിലേക്ക് തെറിച്ചുവീഴുകയും വിദ്യാർത്ഥിനിയുടെ ശരീരത്തിലേക്ക് […]
Read more

ദുബായ് സഫാരി പാർക്കിന്റെ എട്ടാം സീസൺ ആരംഭിക്കുന്നു

ഈ മാസം 12 മുതൽ ദുബായ് സഫാരി പാർക്കിന്റെ എട്ടാം സീസൺ ആരംഭിക്കുന്നു. സ്‌കൂളുകളിലെ മിഡ്-ടേം അവധിക്കാലത്തോടനുബന്ധിച്ച് ഒക്ടോബർ 12 മുതൽ 18 വരെ ‘വൈൽഡസ്റ്റ് ഓപ്പണിങ് വീക്ക്’ എന്ന പ്രത്യേക ആഘോഷങ്ങളോടെയാണ് ഇത്തവണ പുതിയ സീസണിന് തുടക്കമാകുന്നത്. ആദ്യവാരത്തിലെ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വലിയൊരു അഡ്വഞ്ചർ സോൺ തന്നെ പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. സഫാരി ഫേസ് പെയിന്റിങ്, ക്ലേ മോഡലിങ്, ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്, വിവിധ തരത്തിലുള്ള ഗെയിമുകൾ തുടങ്ങി കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകർഷിക്കുന്ന നിരവധി […]
Read more

ജിസിസി റെയിൽ മുന്നോട്ട്; നിർമ്മാണം അതിവേ​ഗം പുരോ​ഗമിക്കുന്നു

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളും പ്രതിസന്ധികളും തുടരുന്നതിനിടയിലും ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജിസിസി റെയിൽവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ആറ് ജിസിസി രാജ്യങ്ങളെയും ഒറ്റ റെയിൽ ശൃംഖലയിൽ കോർത്തിണക്കുന്ന ഈ പദ്ധതി 2030-ഓടെ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. കുവൈറ്റിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, യുഎഇ വഴി ഒമാനിൽ അവസാനിക്കുന്ന രീതിയിലാണ് 2,177 കിലോമീറ്റർ നീളമുള്ള ഈ പാത ആവിഷ്കരിച്ചിരിക്കുന്നത്.കുവൈറ്റിൽ നിന്ന് ആരംഭിക്കുന്ന റെയിൽവേ പാത സൗദിയിലെ ദമ്മാമിലേക്കും അവിടെ നിന്ന് ബഹ്‌‌റൈൻ […]
Read more

കെ. സുധാകരന്റെ പേരിൽ വി.ഡി. സതീശനെതിരെ വ്യാജപ്രചാരണം; പൊലീസ് കേസെടുത്തു

തിരുവനന്തപുരം : മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ കെ സുധാകരന്റെ പേരിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. രാജീവ്‌ പി ആർ രാജീവ്‌ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ കെ സുധാകരൻ പറഞ്ഞുവെന്ന രീതിയിലായിരുന്നു വ്യാജ സന്ദേശങ്ങളും വ്യാജ പോസ്റ്ററുകളും പ്രചരിപ്പിച്ചത്. നേരത്തെ നിയമവിരുദ്ധമായ വ്യാജപ്രചാരണങ്ങൾ അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സുധാകരൻ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. […]
Read more

ഹൂതികൾക്ക് നേരെ നൂറിലധികം യുദ്ധവിമാനങ്ങളുമായി സഖ്യസേന ; 324 കേന്ദ്രങ്ങൾ ആക്രമിച്ചു.

ഇറാന്റെ പിന്തുണയുള്ള ഹൂതികൾക്കെതിരെ യെമനും സൗദി അറേബ്യയും ചേർന്ന് അതിശക്തമായ ആക്രണം ആരംഭിച്ചു.നൂറിലധികം യുദ്ധനവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തതായി സൗദി സഖ്യസേന അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള 324 കേന്ദ്രങ്ങൾ ആക്രമിച്ചു. ഹൂതികൾ പിടിച്ചെടുത്ത മേഖലകളിൽ തിരിച്ചുപിടിക്കുന്നതുവരെ ആക്രമണം തുടരുമെന്ന് സഖ്യസേന അറിയിച്ചു. സന പിടിച്ചെടുക്കാൻ യെമൻ സൈന്യത്തിന് പൂർണ പിന്തുണ നൽകുമെന്നും സഖ്യസേന വ്യക്തമാക്കി. യമന്റെ വടക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിൽനിന്ന് മൂന്ന് വഴികളിലൂടെയാണ് സഖ്യസേന ഹൂതികൾക്കെതിരെ ആക്രമണം ശക്തമാക്കിയത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിൽ യമൻ സായുധസേന ‘സ്ട്രാറ്റജിക് ഒഫൻസീവ്’ […]
Read more

Recent News