ജാതി അധിക്ഷേപം: മലയാളസർവ്വകലാശാല അധ്യാപകനെതിരെ ഗവേഷക വിദ്യാർത്ഥിനി
മലപ്പുറം: മലയാളസര്‍വ്വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഗവേഷക വിദ്യാര്‍ത്ഥിനി. അധ്യാപകനായ ഡോ. അരുണ്‍ ബാബുവില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്നും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപിച്ച് പരിസ്ഥിതി പഠന വിഭാഗം വിദ്യാര്‍ത്ഥിനിയായ എറണാകുളം സ്വദേശിനിയാണ് രംഗത്തെത്തിയത്. 2024ല്‍ പ്രവേശനം ലഭിച്ച സമയത്ത് ഡയറക്ടറായിരുന്ന അധ്യാപകന്‍ ഡോ. അരുണ്‍ ബാബു പരസ്യമായി ജാതി അധിഷേപം നടത്തിയെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. ഗവേഷണേതര തൊഴിലുകളായ തൂപ്പുപണി, പൊടി തുടപ്പിക്കല്‍, ലാബിലെ വസ്തുക്കള്‍ അടുക്കിവെയ്ക്കല്‍ എന്നിവയെല്ലാം ചെയ്യിപ്പിച്ചു. ഗവേഷണം സംബന്ധിച്ച് യാതൊരു സഹായങ്ങളും തന്നിട്ടില്ല. […]
Read more

